കുന്നമംഗലം : വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യയെ ഒന്നായി കാണുന്ന ഒരു സർക്കാർ നമ്മുടെ രാജ്യത്ത് അധികാരത്തിൽ വരേണ്ടതുണ്ടെന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ. വെൽഫെയർ പാർട്ടി കുന്നമംഗലത്ത് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തക മുതലാളിമാർക്ക് നല്ല ദിനങ്ങൾ സമ്മാനിച്ച് സാധാരണക്കാരെ അപരവൽക്കരിക്കുകയും ചെയ്യുന്ന വർത്തമാന രീതി അപകടകരമാണെന്നും ന്യൂന പക്ഷങ്ങൾക്കും മറ്റ് പിന്നോക്ക ജനവിഭാഗങ്ങൾക്കും കൂടി ആശ്വാസകരമാകുന്ന നീതിയും സമത്വവും സമാധാനവും പുലരുന്ന ഒരു നല്ല നാളേക്കായി സംഘ്പരിവാർ ശക്തികളെ അധികാരത്തിന് പുറത്ത് നിർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി. ജെനറൽ സെക്രട്ടറി വിനോദ് പടനിലം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മൂസ മൗലവി, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഖാലിദ് കിളിമുണ്ട, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ശാഹുൽ ഹമീദ്, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം, എഫ്. ഐ.ടി.യു. ജില്ലാ ട്രഷറർ പി.എം. ശരീഫുദ്ധീൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒളോങ്ങൽ ഉസൈൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു നെല്ലൂളി,വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ, വാർഡ് മെമ്പർമാരായ എം.വി. ബൈജു, ടി.കെ. സീനത്ത് എന്നിവർ സംസാരിച്ചു. കെ. സുബൈർ സ്വാഗതവും കെ.കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.