കുന്ദമംഗലം: രണ്ട് ദിവസങ്ങളിലായി നടന്ന വലിയെടത്തിൽ ദേവീക്ഷേത്രത്തിലെ പാട്ടുത്സവവും സർപ്പബലിയും സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം വെളൂരിടത്തിൽനിന്നും ആരംഭിച്ച ആഘോഷവരവ് കുന്ദമംഗലം അങ്ങാടിയിലൂടെ നഗരപ്രദക്ഷിണം നടത്തി ക്ഷേത്ര സന്നിധിയിൽ സമാപിച്ചു. പി.സോമസുന്ദരൻ, പൂതക്കണ്ടി ബിജു, കെ.രവി, പി.രവീന്ദ്രനാഥ്, പ്രിയംവദൻ, പി.കെ.അനീഷ് എന്നിവർ ആഘോഷവരവിന് നേതൃത്വം നൽകി.