ഹജ് രണ്ടാം ഘട്ട പഠന ക്ലാസ് സംസ്ഥാന തല ഉദ്‌ഘാടനം കോഴിക്കോട് ജെ.ഡി.റ്റിയിൽ
കുന്ദമംഗലം: സംസ്ഥാന ഹജ് കമ്മിറ്റിയുടെ രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ് സംസ്ഥാന തല ഉദ്‌ഘാടനം ഏപ്രിൽ 10ന് കോഴിക്കോട് ജെ.ഡി.റ്റിയിൽ വെച്ചു ഹജ് കമ്മിറ്റി ചെയർമാൻ സി.. മുഹമ്മദ് ഫൈസി നിർവഹിക്കും.
കോഴിക്കോട് ജില്ലയിൽ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ താഴെ പറയുന്ന തീയതികളിൽ രണ്ടാം ഘട്ട ക്ലാസുകൾ നടക്കുകയും ചെയ്യും ഓരോമണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരും 2000 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരും പ്രസ്‌തുത ക്ലാസ്സുകളിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനർ പി.കെ ബാപ്പു ഹാജി അറിയിച്ചു. എല്ലാ ക്ലാസ്സുകളും കാലത്തു 9 മണിക്ക് ആരംഭിക്കും
10.4.19 ജെ.ഡി റ്റി ഹാൾ, വെള്ളിമാട്കുന്ന്(കോഴിക്കോട്, ബേപ്പൂർ മണ്ഡലങ്ങൾ )
11.4.19 എം.ഐഹാൾ, എലത്തൂർ (എലത്തൂർ മണ്ഡലം )
15.4.19 ബദരിയ കോളേജ്,കൊയിലാണ്ടി (കൊയിലാണ്ടി മണ്ഡലം)
16.4.19 ദയാ ഓഡിറ്റോറിയം,പേരാമ്പ്ര (പേരാമ്പ്ര മണ്ഡലം)
17.4.19 മർകസ് പബ്ലിക് സ്കൂൾ, ബാലുശ്ശേരി (ബാലുശ്ശേരി മണ്ഡലം )
18.4.19 സി.ടി.വിഹാൾ, പി.സി റോഡ്, മുക്കം (തിരുവമ്പാടി മണ്ഡലം)
20.4.19 അൽ മുനവ്വിറ കോളേജ്, കരുവമ്പൊയിൽ (കൊടുവള്ളി മണ്ഡലം)
25.4.19 ശാദി മഹൽ, വടകര (വടകര മണ്ഡലം )
29.4.19 റഹ്മാനിയ കോളേജ്, കടമേരി (കുറ്റ്യാടി മണ്ഡലം )
30.4.19 ഓത്തിയിൽ ഓഡിറ്റോറിയം, കല്ലാച്ചി (നാദാപുരം മണ്ഡലം)
01.5.19 സെഞ്ചുറി ഹാൾ, പന്തീർപാടം (കുന്നമംഗലം മണ്ഡലം )