മാവൂർ: ചെറൂപ്പ വാർഡിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ചെറൂപ്പ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ. അഹമ്മദ് സാഹിബ് സ്മാരക കുടിവെള്ള പദ്ധതിക്ക് തുടക്കമായി. തുടർച്ചയായി മൂന്നാം വർഷമാണ് മാസങ്ങളോളം നീണ്ടുനിൽക്കുന്ന വേനൽക്കാലങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട നിർവഹിച്ചു. ശാഖാ മുസ്ലിംലീഗ് പ്രസിഡണ്ട് എ.കെ മുഹമ്മദലി അധ്യക്ഷനായി. വികെ റസാക്ക്, പി അബ്ദുൽ ഖാദിർ മുസ്ലിയാർ, യു എ ഗഫൂർ, ടി ഉമ്മർ ചെറുപ്പ. ടി.കെ അബ്ദുള്ള കോയ, കെ.എം അബ്ദുള്ള, യു. അസീസ്. കെ.എം ബഷീർ, എ.കെ അബൂബക്കർ സിദ്ദീഖ്,കെ.എം ജമാൽ, എം.എം ഷെരീഫ്, പി.പരീക്കുട്ടി ഹാജി സംബന്ധിച്ചു