കുന്ദമംഗലം: കോഴിക്കോട് ലോക്സഭ യു.ഡി.എഫ്സ്ഥാനാർത്ഥി എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ചിട്ടപെടുത്തുന്നതിനും മേൽഘടകത്തിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ തൽസമയം താഴെക്കിടയിലേക്ക് എത്തിക്കുന്നതിനും 72 കാരനായ മറുവാട്ട് മാധവൻ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ മൂന്നാം തവണയുമെത്തി ശ്രദ്ധേയനാകുന്നു ഇടയ്ക്ക് ടി.സിദ്ധീക് നിയമസഭയിലേക്ക് മൽസരിച്ചപ്പോഴും സിക്രട്ടറി മാധവൻ തന്നെ .മാധവന്റെ സൗമ്യമായ പെരുമാറ്റവും എല്ലാവരുടെയും നമ്പറും ശാഖാതലത്തിലെ പ്രവർത്തകരും ലീഡേഴ്സുമായുള്ള ബന്ധവുമാണ് മാധവനെ തേടി സിക്രട്ടറി പദവിയെത്തുന്നത്. 1995ലും 2000ത്തിലും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറായ മാധവൻ 1995ലെ പഞ്ചായത്തിലെ ഏകസ്റ്റാന്റിങ് കമ്മറ്റി ചെയർമാൻപദവിയും 2005ൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാനും ആയിട്ടുണ്ട് ഇപ്പോൾ കോഴിക്കോട് ഡി.സി.സി മെമ്പറും മുമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി പദവിയും വന്നിച്ചിട്ടുണ്ട് രാവിലെ 9 മണിക്ക് എത്തുന്ന മാധവൻ രാത്രി 9 വരെ ഓഫീസിൽ സജീവമായി ഉണ്ടാകും ഇതിനിടെ പോസ്റ്റർ, ചിഹ്നം, വോട്ടർ ലിസ്റ്റ് ചോദിച്ചെത്തുന്നവർക്ക് തൽസമയം നൽകുകയും ചെയ്യുന്നു ഇതിനിടെ സ്ഥാനാർത്ഥിയെ തേടിയെത്തുന്നവർക്ക് ഫോണിൽ കണക്ട് ചെയ്ത് നൽകാനും സമയം കണ്ടെത്തുന്നു. കുന്ദമംഗലം പഞ്ചായത്തിലെ 36 ബൂത്ത് കമ്മറ്റി ചെയർമാൻ – കൺവീനർമാരുടെ നിരന്തരം ഫോണിലൂടെ ബന്ധ പെട്ട് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു പരാതി കേൾക്കുന്നു കേട്ട പരാതി പരിഹരിക്കപെടേണ്ടതാണ്ടങ്കിൽ നേതാക്കളുമായി ബന്ധപെട്ട് തീർപ്പാക്കുന്നു ആരോടും പരിഭവമോ ദേശ്യമോ ഇല്ലാതേ ചിട്ടയായുള്ള പ്രവർത്തനം രണ്ട് ആൺകുട്ടികളാണ് മൂത്ത മകൻ ധനീഷ് ലാൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സിക്രട്ടറിയും മറ്റൊരു മകനായ മനീഷ് ലാൽ കുന്ദമംഗലം ഹൈസ്ക്കൂൾ അധ്യാപകനാണ് ഭാര്യ സൗദാമിനി ഐ.ഗ്രൂപ്പുകാരനായ ഇദേഹം ജില്ലയിലെ കരുത്തനായ നേതാവ് എൻ.സുബ്രമഹ്ണ്യനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് ഇനി മൽസരിക്കാൻ താൽപര്യമില്ല കക്ഷിക് ഇത്തവണ എം.കെ.രാഘവൻ വൻ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപെടുമെന്നും കണക്കുകൾ നിരത്തി പറയുന്നു