സാമ്പത്തിക സംവരണ ബില്ലിനെതിരെ നാവുയർത്താൻ ലീഗിനല്ലാതെ മറ്റാർക്കും സാധിച്ചില്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരു പഠനവും നടത്താതെയാണ് ബിൽ പാസ്സാക്കിയതെന്നും ഇത് വഞ്ചനപരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്സഭയിലും രാജ്യസഭയിലും മികച്ച ഭൂരിപക്ഷത്തോടെയാണ് ബിൽ പാസ്സാക്കിയത്. ലോക്സഭയിൽ മൂന്ന് പേര് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു. രാജ്യസഭയിൽ ഏഴ് പേരാണ് ബില്ലിനെ എതിർത്തത്. ഇരു സഭയിലും ബില്ലിനെ എതിർത്തത് മുസ്ലിം ലീഗ് എംപിമാരാണ്.