കുന്ദമംഗലം:23ന് നടക്കുന്ന യു.ഡി.എഫ് കലക്ട്രേറ്റ് ഉപരോധം കേരളത്തിലെ ഭരണസിരാകേന്ദ്രങ്ങളെ നിശ്ചലമാക്കുമെന്ന് കോഴിക്കോട് ജില്ലാ യു.ഡി.എഫ് കൺവീനർ എം.എ റസാഖ് മാസ്റ്റർ പറഞ്ഞു ഭരണ രംഗത്തും ക്രമസമാധാന പാലന രംഗത്തും പിണറായി സർക്കാരിന്റെ പരാജയത്തിനെതിരെയുള്ള യു.ഡി.എഫിന്റെ ശക്തമായ താക്കീതായി ഇതു മാറുമെന്നും അഭേദഹം പറഞ്ഞു കുന്ദമംഗലം മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം ചെയർമാൻ പി.മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു കെ.എ.ഖാദർ മാസ്റ്റർ, ഖാലിദ് കിളിമുണ്ട, ചോലക്കൽ രാജേന്ദ്രൻ, ഇ എം ജയപ്രകാശ്, എ.സിയാലി, കെ. മൂസ മൗലവി, കെ.ടി.ജയലക്ഷ്മി, എ.പി.സഫിയ, ടി.കെ.സീനത്ത് മങ്ങാട്ട് അബ്ദുറസാഖ്, കെ.പി.കോയ, വി.പി.മുഹമ്മദ് മാസ്റ്റർ, കെ.എം കോയ, മറുവാട്ട് മാധവൻ, കെ.രാധാകൃഷ്ണൻ മാസ്റ്റർ, സുബിത തോട്ടഞ്ചേരി ,എം.ബാബുമോൻ, വൈവി ശാന്ത, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു 21 ന് വാർഡ് തലത്തിൽ വിളംബര ജാഥ നടത്തുന്നതിനും 23 ന് എല്ലാ ശാഖ കേന്ദ്രീകരിച്ച് വാഹനത്തിൽ പ്രവർത്തകരെ കൊണ്ടു പോകുവാനും തീരുമാനിച്ചു