Skip to content
M News
M News
  • അന്തർദേശീയം
  • Home
  • കേരളം
  • നാട്ടു വാർത്ത
  • ദേശീയം
  • ടെക്നോളജി
  • ചരമം
  • പൊളിറ്റിക്സ്
M News

പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.  

admin, January 11, 2019January 11, 2019
കുന്ദമംഗലം: രണ്ട് ദിവസങ്ങളിലായി നടന്ന തുവ്വക്കുന്നത്ത് ഗുരുധർമ്മദൈവകാവിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ഇന്നലെ വൈകുന്നേരം 3 മണിക്ക് താളിക്കുണ്ട് കടവിൽനിന്ന് ആരംഭിച്ച താലപ്പൊലി എഴുന്നള്ളത്ത് അ‌ഞ്ച് മണിയോടെ കാവിൽ സമാപിച്ചു. തൃക്കടമണ്ണ മേൽശാന്തി താമരക്കുളം നാരായണൻ നമ്പൂതിരിയും മലങ്കാളി ക്ഷേത്രം കർമ്മാരി സുധാകരൻ പെരുമണ്ണയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. താലപ്പൊലി എഴുന്നെള്ളെത്തിന് ജയപ്രകാശൻ, ഭക്തവത്സൻ, ടി.കെ.സുനിൽകുമാർ, പീതംബരൻ, പി.കെ.അനീശൻ, പി.വി.ചന്ദ്രൻ, പി.സുദർശനൻ, ടി.കെ.നന്ദകുമാർ, ഷൈജു എന്നിവർ നേതൃത്വം നൽകി.
നാട്ടു വാർത്ത

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Terms and Conditions

©2026 M News | WordPress Theme by SuperbThemes