കോഴിക്കോട് :എസ്. പി കാളിരാജ് മഹേഷ് കുമാറിനെ സ്ഥലംമാറ്റി. കോഴിക്കോട് ഡി.സി.പി കെ.എം ടോമിയെയും തൽസ്ഥാനത്ത് നിന്ന് നീക്കി
കോറി സഞ്ജയ് കുമാര്‍ ഗുരുദീന്‍ ആണ് പുതിയ ജില്ലാ പൊലീസ് മേധാവി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശിനെയും മാറ്റി എസ്. സുരേന്ദ്രനെതിരുവനന്തപുരത്തെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചു
സംഘപരിവാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതിന്റെ പേരില്‍ ഏറെ പഴിക്കേട്ടതിന് പിന്നാലെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സ്ഥാനചലനം സംഭവിച്ചത്. കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ വരുത്തിയ വീഴ്ചകളില്‍ പോലീസില്‍ തന്നെ ശക്തമായ അതൃപ്തി പുകഞ്ഞിരുന്നു.ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവിലും കോഴിക്കോട് നഗരത്തിലും സംഘപരിവാര്‍ അഴിഞ്ഞാടിയപ്പോള്‍ പോലീസ് പലപ്പോഴും കാഴ്ചക്കാരുടെ റോളിലായിരുന്നു. മതിയായ പോലീസിനെ വിന്യസിക്കാതിരുന്നത് അക്രമികളെ തടയുന്നതിന് തടസമായി. മാത്രമല്ല മിഠായി തെരുവില്‍ കടയാക്രമിച്ച അക്രമിയെ നാട്ടുകാര്‍ പിടികൂടി നല്‍കിയിട്ടും വിട്ടയച്ചു, മുസ്‍ലീം പള്ളിയടക്കം തകര്‍ക്കുമെന്ന് അക്രമികള്‍ ആക്രോശിച്ചിട്ടും ആദ്യം നടപടി എടുത്തില്ല തുടങ്ങിയവ പോലീസിനെ പ്രതികൂട്ടിലാക്കിയിരുന്നു.