എരുമേലി: വാവർ പള്ളിയിലേക്ക് പുറപ്പെട്ട 3 യുവതികൾ കസ്റ്റഡിയിൽ. ഹിന്ദു മക്കൾ കക്ഷി പ്രവർത്തകരായ തിരൂപ്പൂർ സ്വദേശികളായ രേവതി, സുശീല ദേവി, തിരുനെൽവേലി സ്വദേശി ഗാന്ധി മതി എന്നവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം നടപ്പാക്കിയ സാഹചര്യത്തൽ വാവർ പള്ളിയിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഹിന്ദു മക്കൾ കക്ഷി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സംഘടനാ ഭാരവാഹികളായ മൂവരും കേരളത്തിലെത്തിയത്. സാമുദായിക സ്പർദ്ധ ഉണ്ടാകമെന്ന സൂചനയെ തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു