എറണാകുളം:വർഗ്ഗീയ മതിൽ: കുടുംബശ്രീ പ്രവർത്തകരെയും ഗവൺമന്റ് ജീവനക്കാരെയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കാൻ അനുവദിക്കില്ല. വർഗ്ഗീയ മതിലിനെതിരെ യൂ.ഡി.എഫ് മതേതര വനിതാ സംഗമം നടത്തും. ജനുവരി ഒന്നിന് എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച വനിതാ മതിലിനെതിരെ യു.ഡി.എഫ് വനിതാ ഏകോപന സമിതി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസംബർ 29ന് ശനിയാഴ്ച മതേതര സംഗമങ്ങൾ സംഘടിപ്പിക്കും. ജാതി സംഘടനകളെയും വർഗ്ഗീയവാദികളെയും മുന്നിൽ നിർത്തി സർക്കാർ പണിയുന്ന മതിൽ വർഗ്ഗീയ മതിലാണെന്നതിൽ സംശയമില്ല. 14 ജില്ലാ ആസ്ഥാനങ്ങളിലും യു.ഡി.എഫ് നിലപാടിനോട് അനുഭാവമുള്ള വനിതകളെ അണിനിരത്തിയാണ് പരിപാടി. എറണാകുളം ഡി.സി.സി ഓഫീസിൽ ചേർന്ന യു.ഡി.എഫ് സംസ്ഥാന വനിതാ ഏകോപന സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. സർക്കാർ നടത്തുന്നത് നവോത്ഥാന മതിലല്ല സി.പി.എമ്മിന് എന്തെങ്കിലും പരിപാടി നടത്തണമെങ്കിൽ സ്വന്തമായി ചെയ്യണമെന്നും സർക്കാർ ചെലവിൽ വിഭാഗീയത ഉണ്ടാക്കരുത്. മതേതര സംഗമങ്ങളുടെ സംഘാടനത്തിനു വേണ്ടി 18,19,20 തിയ്യതികളിൽ ജില്ലകളിൽ പ്രത്യേക യോഗം ചേരും. വനിതാ മതിലിനെതിരെ നിലപാടെടുത്ത പ്രമുഖരെ പങ്കെടുപ്പിച്ചാണ് മതേതര സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.
