കോടിക്കണക്കിന് രൂപയുടെ കര്‍ഷക വായ്പ്പകള്‍ എഴുതിത്തള്ളി; മധ്യപ്രദേശില്‍ പുതുവിപ്ലവം തീര്‍ത്ത് കോണ്‍ഗ്രസ്; രാഹുല്‍ വാക്കു പാലിച്ചു
മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച കോണ്‍ഗ്രസ്. മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സര്‍ക്കാരിന്റെ ആദ്യ നടപടിയായാണ് കര്‍ഷക വായ്പ്പകള്‍ എഴുതിത്തള്ളിയത്. ഇതുസംബന്ധിച്ച് രേഖകളില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമായിരുന്നു കര്‍ഷക വായ്പ്പകള്‍ എഴുതിത്തള്ളുമെന്നത്.
രാജസ്ഥാന് മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന് പൈലറ്റും രാവിലെ സത്യപ്രതിജ്ഞ ചെയ്തു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.