തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് 49,016 വീടുകള്‍ പൂര്‍ത്തീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാം ഘട്ടത്തില്‍ 5020 വീടുകളാണ് പൂര്‍ത്തീകരിക്കാനുള്ളത്.
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 29, മാവൂര്‍ 26, കുന്ദമംഗലം 77, പെരുവയല്‍ 13, പെരുമണ്ണ 17, ഒളവണ്ണ 63 എന്നിങ്ങനെയാണ് പൂര്‍ത്തിയായ വീടുകളുടെ എണ്ണം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 171 വീടുകളും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 34 വീടുകളും പൂര്‍ത്തീകരിച്ചു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ, ജില്ലാ പഞ്ചായത്ത്, ന്യൂനപക്ഷക്ഷേമം, ഫിഷറീസ് വകുപ്പുകള്‍ മുഖേന 680 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ 226, മുനിസിപ്പാലിറ്റികളായ രാമനാട്ടുകര 1, മുക്കം 63, പയ്യോളി 42, വടകര 56, കൊയിലാണ്ടി 401 വീതം വീടുകള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി പറഞ്ഞു.