കോഴിക്കോട് ∙ ജില്ലയിലും എച്ച്1എൻ1 കേസുകൾ വ്യാപകമായതിനാൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ മുന്നറിയിപ്പു നൽകി. ഈ മാസം ഇതുവരെ 35 പേർക്കു രോഗം പിടിപെട്ടു. ഒരാൾ മരിച്ചു. ഈ വർഷമാകെ 130 പേർക്കു രോഗം പിടിപെട്ടതിൽ 4 പേർ മരിച്ചു.
വായുവിലൂടെ പകരുന്ന വൈറൽ രോഗമാണിത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സൂക്ഷ്മ കണങ്ങൾ വായുവിലൂടെ മറ്റൊരാളിലേക്കു പകരും. രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും രോഗം പകരാം. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ വൈറസ് മിക്കപ്പോഴും നശിച്ചുപോകും. എന്നാൽ എസി മുറികളിൽ വൈറസ് കൂടുതൽ നേരം നിലനിൽക്കും. .
രോഗലക്ഷണം
പനി, ചുമ, ശ്വാസംമുട്ടൽ, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയൽ, ക്ഷീണം, പേശിവേദന. ചിലരിൽ ഛർദിയും വയറിളക്കവും ഉണ്ടാകും. വേഗത്തിൽ ഹൃദയമിടിക്കുക, നാഡീചലനം ധൃതിയിലാവുക, രക്തസമ്മർദം കുറയുക എന്നീ ലക്ഷണങ്ങളുമുണ്ടാകാം.

ശ്രദ്ധിക്കുക
കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, യാത്രയ്ക്കുശേഷം ഉടൻ കുളിക്കുക, രോഗികളുമായുളള സമ്പർക്കം ഒഴിവാക്കുക. വിദ്യാർഥികളിൽ രോഗലക്ഷണം കണ്ടാൽ സ്കൂളിൽ വിടരുത്. ധാരാളം വെളളം കുടിക്കുക, നന്നായി ഉറങ്ങുക, ഇളംചൂടുളള പാനീയങ്ങൾ ഇടയ്ക്കിടെ കുടിക്കുക.