കുന്ദമംഗലം: നിരവധി വിദ്യാർത്ഥികളും ആളുകളും നിത്യാന കടന്നു പോകുന്ന പതിമംഗലം ഉണ്ടോടി കടവിലെ അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോമറിന് സുരക്ഷാവേലി അടിയന്തിരമായി സ്ഥാപിക്കണമെന്ന് നാട്ടുകാർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലം കുറെയായി .ഇലക്ട്രിസിറ്റി അധികൃതരെ നിരവധി തവണ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല ഇനി അപകടം സംഭവിച്ചാൽ മാത്രം നടപടി ഉണ്ടാകുന്നതിന് പകരം ഇപ്പോൾ തന്നെ ഇതിന് ചുറ്റും ഒരു നെറ്റ് വേലിയെങ്കിലും സ്ഥാപിച്ചാൽ വരാൻ പോകുന്ന ഒരു അപകടം ഒഴിവാക്കാമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു