കുന്ദമംഗലം:PTA റഹീം MLA ക്ക് ഒരു തുറന്ന കത്തുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഷറഫുദ്ധീൻ കത്തിന്‍റെ പൂർണ രൂപം
ബഹുമാനപ്പെട്ട PTA റഹീം എം എൽ എക്ക്,
ക്ഷേമം നേരുന്നു, അങ്ങയോട് രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും MLA എന്ന നിലയിൽ ആദരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ഞെട്ടലുളവാക്കുന്നതാണ്. അങ്ങ് കളങ്കിതനാണ് എന്ന് പറയാതെ വയ്യ. മകൻ ചെയ്ത തെറ്റിന് പിതാവിനെ കുറ്റപ്പെടുത്തൽ ശരിയല്ലെന്നറിയാം. പക്ഷെ അങ്ങയുടെ മകന്റ ബിസ്നസിൽ അങ്ങ് കൂടി പങ്കാളിയാണെന്നറിയുമ്പോൾ, സീറ്റ് തരപ്പെടുത്താനും പിന്നീട് ജയം ഉറപ്പാക്കാനും നിങ്ങൾ ഒഴുക്കിയ കോടികളുടെ ഉറവിടം ഏതെന്ന് തിരിച്ചറിയുമ്പോൾ വേദനയാണ് തോന്നുന്നത്. നിങ്ങൾ ഇടക്കിടെ നടത്തുന്ന വിദേശയാത്ര എന്തിനായിരുന്നു എന്നറിയുമ്പോൾ ആദരവ് ചോർന്ന് പോവുന്നു. രാഷ്ട്രീയ പ്രവർത്തകർക്കുണ്ടാകേണ്ട മിനിമം നിലവാരം പോലും അങ്ങ് മറന്നിരിക്കുകയാണ്. കുന്ദമംഗലം മണ്ഡത്തിനെ പ്രതിനിധീകരിക്കാൻ അങ്ങേക്ക് ജനം അവസരം തന്നത് രാജ്യദ്രോഹ കേസിൽ ഉൾപ്പെട്ട പ്രതിയെ രക്ഷിക്കാൻ വേണ്ടിയല്ല, മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടിയാണ്. MLA ഫണ്ട് ചെലവഴിക്കുന്നതിലപ്പുറം പ്രത്യേക വികസന പദ്ധതികൾ കൊണ്ട് വരുന്നതിന് ശ്രമിക്കാതെ ,അതിനായി മുഖ്യമന്ത്രിക്ക് ഒരു കത്ത് പോലുo നൽകാത്ത അങ്ങ് കോഫെ പോസ പ്രതിയുടെ തടങ്കൽ ഒഴിവാക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് അധികാര ദുർവിനിയോഗത്തിനപ്പുറം രാജ്യദ്രോഹക്കുറ്റം കൂടിയല്ലേ. ഇതെല്ലാം കൃത്യമായി തെളിഞ്ഞിട്ടും യാതൊരു കുറ്റബോധവുമില്ലാതെ അതിനെ ന്യായീകരിക്കുന്ന അങ്ങയുടെ മാനസികാവസ്ഥ അപാരം തന്നെ. PK പ്രേംനാഥ്, തെഞ്ചേരി , മെഹബൂബ്, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പാർട്ടിയിലെ നിരവധി പ്രമുഖരെ തഴഞ്ഞ് അങ്ങേക്ക് CPM സീറ്റ് തന്നത് ഇതര മണ്ഡലങ്ങളിലെ പ്രചരണ നത്തിനായി അങ്ങ് നൽകിയ കോടികളുടെ ബലത്തിലാണ് എന്നറിയാം. അങ്ങയെപ്പോലൊരാൾ അത്തരത്തിൽ ചെയ്യുന്നതിൽ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ആ പണം കണ്ടെത്താൻ ഇത്തരക്കാരുമായി ചേർന്നുള്ള കച്ചവടം തന്നെ വേണ്ടിയിരുന്നോ ..? ടി. സിദ്ദീഖ് എന്ന നിഷ്കളങ്കനായ പൊതുപ്രവർത്തകനെ രാഷ്ട്രീയ പ്രചരണത്തിലൂടെ നേരിടുന്നതിന് പകരം നീചമായ ആരോപണങ്ങൾ പടച്ചുണ്ടാക്കിയല്ലേ അങ്ങ് നേരിട്ടത്. അന്ന് നിങ്ങളും കൂട്ടാളികളും പറഞ്ഞ ജനപ്രതിനിധിക്കുണ്ടാവേണ്ട വ്യക്തി ശുദ്ധിയെക്കുറിച്ച് ഇന്ന് നിങ്ങൾക്ക് പറയാനാകുമോ…? മറ്റൊരാളെ ജനമധ്യത്തിൽ കൃത്രിമ ആരോപണമുണ്ടാക്കി വഷളാക്കാൻ ശ്രമിച്ചാൽ അവരുടെ ന്യൂനത ദൈവം പുറത്ത് കൊണ്ട് വരുമെന്ന ഇസ്ലാമിന്റെ അധ്യാപനത്തെക്കുറിച്ച് അങ്ങ് ഇനിയെങ്കിലും ഓർക്കുമെന്ന് കരുതുന്നു.
അങ്ങ് അധികാരത്തിൽ തുടരുന്നത് രാഷ്ട്രീയത്തെ കുറിച്ച് പുതിയ തലമുറക്ക്എത്ര തരം താണ സന്ദേശമാണ് നൽകുക എന്ന് തിരിച്ചറിയുക. ആയതിനാൽ പദവി ഒഴിഞ്ഞ് രാഷ്ട്രീയത്തിന്റെ മാന്യതയും MLA പദവിയുടെ മഹത്വവും ഉയർത്തിപ്പിടിക്കാൻ അങ്ങ് തയ്യാറാവുമെന്ന് പ്രതീക്ഷിക്കുകയാണ്.
വിശ്വാസ പൂർവ്വം,
PK ഷറഫുദ്ദീൻ
പുവ്വാട്ടുപറമ്പ്