കുന്ദമംഗലം : സാന്റോസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആദ്യ മത്സരത്തിൽ ഇരു ടീമുകളും സമ നില പാലിച്ചതിനാൽ ഷൂട്ടൗട്ടിലൂടെ സോക്കർ ഷൊർണൂർ ജെതാക്കളായി.ബിഫ്സി പാണ്ടിക്കാടിനെ 3നു എതിരെ 4ഗോൾകൾക്കാണ് സോക്കർ ഷൊർണൂർ പരാജയപ്പെടുത്തിയത്. കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചടൂർണമെന്റ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. സാൻ്റോസ് പ്രസിഡൻ്റ് ബഷീർ നീലാറമ്മൽ അധ്യക്ഷത വഹിച്ചു ക്ലബ് സെക്രട്ടറി മുഹ്സിൻ ഭൂപതി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി സംജിത്ത്, സലാഹുദ്ദീൻ മമ്പാട്, സൈഫുദീൻ മമ്പാട്, വാർഡ് മെമ്പർ വി. അനിൽകുമാർ, ശ്രീബ പുൽക്കുന്നുമ്മൽ, റിഷാദ് കുന്ദമംഗലം, സജീവൻ കിഴക്കയിൽ, കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ.പി വസന്തരാജ് പ്രസംഗിച്ചു. ഇന്ന് 21 ബുധനാഴ്ച മദീന ചെർപ്പളശേരി – ടൗൺ ടീം അരീക്കോടിനെ നേരിടും
ഗാലറി ടിക്കറ്റ് നിരക്ക് 60രൂപ , ചെയർ 150 , സീസൺ ടിക്കറ്റ് 1000 രൂപയുമാണ് . ഡെയിലി ടിക്കറ്റ് കൂപ്പൺ നറുക്കെടുപ്പ് വിജയി 13503