കുന്ദമംഗലം : പന്തീർപാടം കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിച്ചു വരുന്ന ഇസ്ലാമിക് സെന്റർ മാസം തോറും നടത്തിവരുന്ന നാരിയത്ത് സ്വലാത്ത്-മജ്ലിസുന്നൂറിന്റെ 13-ആം വാർഷികം ജനുവരി 21,22,23 തിയ്യതികളിൽ വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇസ്ലാമിക് സെന്ററിന്റെ കീഴിൽ നടത്തപെടുന്ന ചികിത്സാ സഹായങ്ങൾ, രോഗികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം അടക്കമുള്ള പാലിയേറ്റീവ് പ്രവർത്തനങ്ങൾ നാട്ടിലുള്ള വിഷമത അനുഭവിക്കുന്നവർക്ക് അത്യന്തം ആശ്വാസം നൽകുന്നതോടൊപ്പം പന്തീർപാടത്തെ സാഹോദര്യവും ഐക്യവും നിലനിർത്തുന്നതിൽ ഇസ്ലാമിക് സെന്റർ വഹിക്കുന്ന പങ്ക് അങ്ങേയറ്റം പ്രശംസനീയമാണ്.
വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന മതപ്രഭാഷണ പരമ്പരയിൽ വ്യാഴാഴ്ച ബഹുഃ ബഷീർ ഫൈസി ദേശമംഗലം, വെള്ളിയാഴ്ച ബഹുഃ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി എന്നീ പ്രമുഖ പണ്ഡിതർ പ്രഭാഷണം നടത്തും.
പരിപാടിയിലേക് മുഴുവൻ പ്രദേശവാസികളെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഖാലിദ് കിളിമുണ്ട(ചെയർമാൻ), കോയ ദാരിമി(കൺവീനർ), മൊയ്ദീൻ പാലക്കൽ(ട്രഷറർ), ഒ. ഉസ്സയിൻ, എം.ബാബു മോൻ, ഒ. സലീം,ജസീൽ പി തുടങ്ങിയവർ പങ്കെടുത്തു.