മാവൂർ: “മനുഷ്യർക്കൊപ്പം ”എന്ന പ്രമേയത്തിൻ ജനുവരി 1 മുതൽ16 കൂടിയ ദിസങ്ങളിൻ നടത്തപ്പെടുന്ന കേരള മുസ്ലിം ജമാഅത്തിൻ്റെ കേരള യാത്രയുടെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ യാത്രക്ക് ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 4 ന് മാവൂർ ടൗണിൽ സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മാവൂർ സോൺ ഒരുക്കുന്ന സ്വീകരണത്തിൽ പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന യാത്രയിൽ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന മാവൂർ ഗ്വാളിയോറയൻസ് സ്ഥലം സർക്കാർ എറ്റെടുത്തു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നിലക്ക് ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സ്വാഗതസംഘം ചെയർമാൻ പിസി അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയിൽ അഡ്വ. പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, റാഷിദ് ബുഖാരി എന്നിവർ പ്രഭാഷണം നടത്തും. ഹസൻ ബുഖാരി പ്രാർത്ഥന നടത്തും. യാത്ര നായകൻ ടി.കെ അബ്ദുറഹിമാൻ ബാഖവി സന്ദേശ പ്രഭാഷണവും കലാ മാസ്റ്റർ മാവൂർ പ്രമേയ പ്രഭാഷണവും നടത്തും.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി കൃഷ്ണൻ, കെ.പി ചന്ദ്രൻ, എൻ.പി അഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും. ജില്ലാ സോൺ നേതാക്കളായ പിടി സി മുഹമ്മദലി മാസ്റ്റർ,എൻ. മുഹമ്മദലി മാസ്റ്റർ, ഇബ്രാഹിം കുട്ടി സഖാഫി, ഇബ്രാഹിം സഖാഫി താത്തൂർ, കെ.സി മൂസ സഖാഫി, പി. സി മുഹമ്മദലി ഹാജി.സയ്യിദ് ഫള് ൽ ഹാഷിം സഖാഫി, സയ്യിദ് അലി നിയാസ്, സയ്യിദ് നസീബ് തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. സ്വാഗതസംഘം ചെയർമാൻ പി.സി മുഹമ്മദ് മാസ്റ്റർ, ജനറൽ കൺവീനർ ഉസ്മാൻ സഖാഫി, മൂസ സഖാഫി എന്നിവർ സംബന്ധിച്ചു.