കുന്ദമംഗലം :കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ,
മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ജനുവരി ഒന്നു മുതൽ മുതൽ 16 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചാരണാർത്ഥം നടത്തുന്ന ജില്ലാ യാത്രയ്ക്ക് കുന്നമംഗലത്ത് സ്വീകരണം നൽകി.
പി.ടി.എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു, എം അബ്ദുല്ലത്തീഫ് മുസ് ലിയാർകുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു
സയ്യിദ് അബ്ദുല്ലക്കോയ സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
വർഷങ്ങളായി അനുഭവിക്കുന്ന കുന്നമംഗലത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ബൈപ്പാസ് റോഡ് അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്ന് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.ജാഥാ ക്യാപ്റ്റൻ ടി കെ അബ്ദുറഹിമാൻ ബാഖവി
‘ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം, ഗ്രാമപഞ്ചായത്ത് അംഗം എം ബാബുമോൻ,
അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, മുഹമ്മദലി സഖാഫി വള്ളിയാട്, കബീർ എളേറ്റിൽ . ജി. അബൂബക്കർ, ഇസ്മായിൽ സഖാഫി പെരുമണ്ണ, കെ അബ്ദുറഹിമാൻ ., കെ അബ്ദുൽ മജീദ് , അഷ്റഫ് കാരന്തൂർ, അബ്ദുറഹിമാൻ സഖാഫി, സൈനുദ്ദീൻ നിസാമി, അഷറഫ് അഹ്സനി, ഉസ്മാൻ സഖാഫി, റഫീഖ് പിലാശ്ശേരി, അഹമ്മദ് ഹാജി പ്രസംഗിച്ചു.