തിരുവനന്തപുരം: ശബരിമലദര്‍ശനത്തിനായി നെടുംബാശ്ശേരി എയർപോർട്ടിലെത്തിയ സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായിയും പെൺ സംഘത്തിനും ശബരിമലക്ക് യാത്ര തിരിക്കാൻ പോയിട്ട് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചില്ല . എല്ലാ തീര്‍ഥാടകര്‍ക്കുമുള്ള സുരക്ഷ തൃപ്തിക്കും ഉറപ്പാക്കും. എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും തൃപ്തിക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെന്നാണ് പോലീസ് നിലപാട്.
മണ്ഡലകാലാരംഭത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസ് തുടങ്ങിയവര്‍ക്ക് കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. അമ്പതു വയസ്സില്‍ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകള്‍ക്കൊപ്പം ഇന്ന് പുലർച്ചേ എത്തുന്ന വിവരം ബി.ജെ.പി നേതാക്കൾ മുഖാന്തിരം ഭക്തർക്ക് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ റോഡല്ലാം ഭക്തരുടെ നിയന്ത്രണത്തിലാണ് ശബരിമലയിലെത്താനായിടാക്ലി സേവനം പോലീസ് തേടിയെങ്കിലും എയർപോർട്ട് ടാക്സി ഒന്നടങ്കം പറ്റില്ല എന്നറിയിച്ചിട്ടുണ്ട്
33-കാരിയായ തൃപ്തി ദേശായിക്കു പുറമേ, മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയുടെ സംഘത്തിലുള്ളത്. ശബരിമലയില്‍ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും തൃപ്തി പോലീസിനോട് പറഞ്ഞു
ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ തനിക്ക് മുന്നൂറോളം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശബരിമല കയറാന്‍ ശ്രമിച്ചാല്‍ വെട്ടി നുറുക്കിക്കളയുമെന്നും തിരിച്ച് മഹാരാഷ്ട്രയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നുമാണ് ഭീഷണി. ഈ ഭീഷണികള്‍ പരിഗണിച്ച് തങ്ങള്‍ക്ക് മതിയായ പോലീസ് സുരക്ഷ ഒരുക്കണമെന്ന് തൃപ്തി ദേശായി ആവശ്യപ്പെട്ടു. വിമാനമിറങ്ങുമ്പോള്‍ത്തന്നെ ഇങ്ങനേയെങ്കിൽ അതിക്രമമുണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് ഇവിടം മുതല്‍ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷണം ഒരുക്കണം. വിമാനത്താവളത്തില്‍നിന്ന് ശബരിമലയിലേക്ക് വാഹനസൗകര്യവും ഗസ്റ്റ് ഹൗസില്‍ താമസവും ഏര്‍പ്പെടുത്തണം. സുരക്ഷാ ചെലവിനു പുറമേ യാത്രാ, താമസ, ഭക്ഷണച്ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് തൃപ്തി ഡിമാന്റ് പോലീസിനോട് അറിയിച്ചിട്ടുണ്ട്
അതേസമയം ശബരിമലയിലെ സുരക്ഷ വിലയിരുത്താന്‍ ഡി ജി പി ലോക്‌നാത് ബെഹ്‌റ അടക്കം ഉന്നതർ നിയമ വിദഗ്ധരുമായി ചർച്ച തുടങ്ങി കഴിഞ്ഞു