കുന്ദമംഗലം : കാരന്തൂരിലെ 16 വയസ്സ് തികയാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാരന്തൂരിലെയുവാവിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തിരുന്നു . സംഭവം പുറം ലോകം അറിഞ്ഞിട്ടും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുക്കാൻ വിസമതിക്കുകയായിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ വിവരം അറിയുകയും ചൈൽഡ് അധികൃതരെ വിവരം അറിഞ് അവർ കൂട്ടിയുമായി സംസാരിച്ച് കുന്ദമംഗലം പോലീസിൽ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് . ഇയാൾക്ക് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് . കാരന്തൂരിലെ പഴയ വാഹനങ്ങൾ വിൽപ്പന നടത്തുന്ന ഷറഫുദ്ധീൻ (36) ആണ് പ്രതി. ഇയാൾ വിദേശത്തേ ക്ക് കടന്നുകളഞ്ഞതിനെ തുടർന്ന് ഇന്ത്യയിലെ എയർപോർ ട്ടുകളിൽ പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറപെടുവിച്ചി രുന്നു. ഇതിനിടെ വിദേശത്ത് നിന്നും ഡെൽഹി വിമാനതാവളത്തിൽ എത്തിയ ഇയാളെ ഡെൽഹി പോലീസ് പിടികൂടി റിമാൻ്റ് ചെയ്യുകയും കുന്ദമംഗലം പോലീസിൽ വിവര മറിയിക്കുക യായിരുന്നു പോലീസ് ഹരജി നൽകി കുന്ദമംഗലം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻ്റ് ചെയ്തു. ഇയാളെ ഉടൻ കസ്റ്റഡി യിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ .