കുന്ദമംഗലം: സർവ്വീസിൽ നിന്ന് വിരമിക്കുന്ന കുന്ദംമംഗലം ഗ്രാമപഞ്ചായത്ത് വായനശാല ലൈബ്രേറിയൻ ശ്രീനിവാസന് വായനശാലകമ്മറ്റി യാത്രയയപ്പ് നൽകി. കെ.വിജയൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻതിരുവലത്ത് ഉപഹാരം നൽകി,പി. കോയമാസ്റ്റർ, രവീന്ദൻകുന്ദമംഗലം, സുരേന്ദ്രൻ മാസ്റ്റർ, കെ.രവീന്ദൻ, ആർ.വി. ചന്ദ്രൻ, സി.കെ. ആലിക്കുട്ടി, മണിരാജ് പൂനൂർ, കെ.ശ്യാമള, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എ.പി. വിജയൻ നന്ദി പറഞ്ഞു.