കുന്ദമംഗലം: ജനുവരി 9 മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഫ്ളഡ്-ലിറ്റ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ടൂർണമെൻറിന്റെ അണിനിരപ്പും ക്രമീകരണങ്ങളും സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ക്ലബ് പ്രസിഡൻ്റ് ബഷീർ നിലാറമ്മൽ ചെയർമാനും ക്ലബ് സെക്രട്ടറി മുഹ്സിൻ ഭൂപതി കൺവീനറുമായി 16 വിഭാഗങ്ങളിലായി 187 അംഗങ്ങൾ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു.
സ്വാഗതസംഘം രൂപീകരണ യോഗം അഡ്വ. പി. ടി. എ. റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ബഷീർ നീലാറമ്മൽ അധ്യക്ഷനായി, സെക്രട്ടറി മുഹ്സിൻ ഭൂപതി, ട്രഷറർ സജീവൻ കിഴക്കയിൽ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ടി.പി. സുരേഷ്, എം. എം. സുധീഷ് കുമാർ, എ. ഹരിദാസൻ , മഹിത ഫൈസൽ ആനപ്പാറ, റിയാസ് റഹ്മാൻ, എന്നിവർ പ്രസംഗിച്ചു.
നാൻ്റോസ് കുന്ദമംഗലം സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുഡ്ബോൾ ടൂർണമെൻ്റിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗം പിടിഎ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു