കോഴിക്കോട്:മുസ്‌ലിം നവോത്ഥാന ശ്രമങ്ങൾക്ക് അടിത്തറപാകിയ കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമാപന സമ്മേളനം ഉജ്വലമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ
പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ
നടന്ന ബഹുജന സമ്മേളനം പുതിയകാല നവോത്ഥാന ശ്രമങ്ങൾക്ക് ആവേശം പകരുന്നതായിരുന്നു.
സ്ത്രീകളുടെ വലിയ സാന്നിധ്യം സമ്മേളനത്തെ വേറിട്ടു നിർത്തി.മതത്തിന്റെ മറവിൽ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന ചൂഷണ ങ്ങൾക്കെതിരെ ശക്തമായ താക്കീതാണ് സമ്മേളനം നൽകിയത്.
മുസ്‌ലിം ചെറുപ്പക്കാരെ ലക്ഷ്യം വെക്കുന്ന മത നിരാസ പ്രസ്ഥാനങ്ങളുടെ ഒളിയജണ്ടകൾ മനസ്സിലാക്കാനും ധാർമിക സദാചാര മൂല്യങ്ങൾ ഇല്ലാതാക്കനുള്ള നിഗൂഢ നീക്കങ്ങൾക്കെതിരെ വൈജ്ഞാനിക പ്രതിരോധം തീർക്കാനും സമ്മേളനം
ആഹ്വാനം ചെയ്തു.
തീവ്രവാദ,ഭീകര ചിന്തകൾക്ക് പ്രോത്സാഹനം നൽകുന്നവരെ ഒറ്റപ്പെടുത്താനും സൗഹൃദവും സമാധാനവും കാത്ത് സൂക്ഷിക്കാനും സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സുരക്ഷിതത്വവും സമാധാനവും ബോധപൂർവ്വം നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് ആൾ ഇന്ത്യ അഹ്‌ലെ ഹദീസ് പ്രസിഡണ്ട് അസ്ഗർ അലി ഇമാം മഹ്ദി സലഫി ആവശ്യപ്പെട്ടു.
കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമാപന ബഹുജനസമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മുസ്‌ലിം ന്യുനപക്ഷത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി യുദ്ധം തുടരുന്നത് അവസാനിപ്പിക്കണം.
അവിവേകികളായ ഏതാനും പ്രൊഫഷണലുകൾ ചെയ്ത കുറ്റത്തിന് രാജ്യത്തെ മുഴുവൻ പ്രൊഫഷനലുകളെയും
പ്രതിക്കൂട്ടിൽ നിർത്തുന്ന
തെറ്റായ നീക്കം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം നേടുന്ന രാജ്യത്തെ മുസ്‌ലിം ചെറുപ്പക്കാരെ നിരാശരാക്കി ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ തിരിച്ചറിയണം .
തീവ്രവാദ,ഭീകര ചിന്തകൾ പ്രചരിപ്പിക്കുന്ന എല്ലാ കേന്ദ്രങ്ങളെയും ഇല്ലാതാക്കാൻ ആസൂത്രിതമായി
ശ്രമം വേണം .
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ആരെന്ന് കൃത്യമായി കണ്ടെത്താൻ നീതിപൂർവ്വമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ന്യൂനപക്ഷത്തെ പ്രകോപിതരാക്കി തെരുവിലിറക്കാനുള്ള ഫാഷിസ്റ്റ് അജണ്ടകൾ തിരിച്ചറിയണം .
വിശ്വാസ വ്യതിയാനങ്ങൾക്കെതിരെ അതിശക്തമായ വൈജ്ഞാനിക പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ ശക്തിപ്പെട്ടു വരുന്ന വലതുപക്ഷ തീവ്രവാദത്തിനെതിരെ ലോകം ഒന്നിക്കണം.
മനുഷ്യർ സൗഹൃദത്തോടെ കഴിയുന്ന സ്ഥലങ്ങളിൽ ഭീതി വിതയ്ക്കുന്ന ഭീകരകൃത്യങ്ങൾ അവസാനിപ്പിക്കണം.
യൂറോപ്യൻ രാജ്യങ്ങളിൽ മസ്ജിദുകളിൽ അക്രമം
നടത്തുകയും ഖുർആൻ കത്തിക്കുകയും ചെയ്യുന്നത് മുസ്‌ലിം സമൂഹത്തെ തെരുവിലിറക്കാനാണ്.
ഫലസ്തീനിലെ നിരപരാധികൾക്ക് നേരെ പതിറ്റാണ്ടുകളായി തുടരുന്ന വംശീയ ഉന്മൂലന ശ്രമങ്ങൾ അവസാനിപ്പിക്കാൻ അതിവേഗമുള്ള പരിഹാരങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു .
സമാധാന കരാറുകളെ കാറ്റിൽപറത്തി രാഷ്ട്രീയലാഭത്തിന് വേണ്ടി നിരപരാധികളുടെ ജീവനും സ്വത്തും അപകടപ്പെടുത്തുന്ന കാടൻ രീതി ലോകത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു .
ഗസ്സയെ വിഭജിക്കാനുള്ള നീക്കം
വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മദ്റസകൾ ഇല്ലാതാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാരുകൾ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സ്വത്തുകൾ സൂക്ഷ്‌മതയോടെ സംരക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ (1922) തുടർച്ചയായി
1924 ലാണ് കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കപ്പെട്ടത്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹത്തെ ബോധവൽക്കരിക്കാൻ
പണ്ഡിത സമൂഹത്തിന് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചത്.
മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന കക്ഷി വഴക്കുകൾ ഇല്ലാതാക്കി വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട പ്രവർത്തനം നടത്തുന്ന പണ്ഡിതരെ ഒരു നേതൃത്വത്തിന് കീഴിൽ കൊണ്ടു വരുക എന്നതും ജംഇയ്യത്തുൽ ഉലമാ ലക്ഷ്യം വച്ചു. കേരളത്തിലെ ആദ്യത്തെ പണ്ഡിത സഭയായി അറിയപ്പെടുന്നത് കേരള ജംഇയ്യത്തുൽ ഉലമയാണ്.
രണ്ടുവർഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനമായിട്ടാണ് കോഴിക്കോട് ബീച്ചിൽ കെ ജെ യു ബഹുജന സമ്മേളനം സംഘടിപ്പിച്ചത്.
കേരളത്തിനകത്തും പുറത്തും ഖുർആൻ സമ്മേളനം,
ഹദീസ് സമ്മേളനം, ചരിത്ര സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം,പണ്ഡിത സംഗമം എന്നിവ സംഘടിപ്പിച്ചു.
ബഹുജന സമ്മേളനത്തിൽ
മത, സാമൂഹ്യ,വിദ്യാഭ്യാസ
രംഗത്തെ സമകാലിക സംഭവങ്ങൾ വിശകലനം ചെയ്യുന്ന നൂറു പ്രമേയങ്ങൾ അവതരിപ്പിച്ചു. ജംഇയ്യത്തുൽ ഉലമയുടെ നൂറു വർഷത്തെ ചരിത്രം ഉൾക്കൊള്ളുന്ന സുവനീർ
സമ്മേളനത്തിൽ പ്രകാശനം ചെയ്തു
നൂറാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി
കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതർക്കായി
ദേശീയ പണ്ഡിത സമ്മേളനവും നടന്നു
ഇസ്‌ലാമിക പ്രമാണങ്ങൾക്ക് നേരെ മതവിരോധികളും
വ്യതിയാന കക്ഷികളും ഉയർത്തുന്ന വെല്ലുവിളികൾക്ക്
പ്രമാണബദ്ധമായ മറുപടി നൽകുകയെന്നതായിരുന്നു പണ്ഡിത സമ്മേളനത്തിന്റെ ലക്ഷ്യം.
പ്രബോധന രംഗത്ത് സ്വീകരിക്കേണ്ട വിവേകപൂർണമായ നിലപാടുകൾ ചർച്ച ചെയ്തു.
ഇസ്‌ലാമിന്റെ പേരിൽ പ്രത്യക്ഷപ്പെടുന്ന തീവ്രവാദ സംഘടനകളുടെ
മതദുർവ്യാഖ്യാനങ്ങളും അതിന്റെ അപകടവും സെമിനാർ ചർച്ച ചെയ്തു.
കെ ജെ യു പ്രസിഡന്റ് പി പി മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു
കെ എൻ എം പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ,
പ്രതിപക്ഷ നേതാവ്,
വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ്, പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവൻ എംപി ,
ഷാഫി പറമ്പിൽ എംപി,
പി കെ അഹ്മദ്,
ഡോ ഫസൽ ഗഫൂർ,
പി എം എ സലാം,
എം. മഹ്ബൂബ് ശൈഖ് മദ്ഹർ അലി മദനി ബനാറസ്
എന്നിവർ അതിഥികളായി പങ്കെടുത്തു.
കെ എൻ എം ജനറൽ സെക്രട്ടറി പിപി ഉണ്ണീൻകുട്ടി മൗലവി,
നൂർ മുഹമ്മദ് നൂർഷ, ഡോ.ഹുസൈൻ മടവൂർ, ഹനീഫ് കായക്കൊടി,
നൂർ മുഹമ്മദ് സേട്ട്,
ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, എം സ്വലാഹുദ്ദീൻ മദനി, അഹ്മദ് അനസ് മൗലവി ,ശരീഫ് മേലേതിൽ ,മുസ്തഫ തൻവീർ,
ഷുക്കൂർ സ്വലാഹി,സുഹ്ഫി ഇമ്രാൻ ഡോ. എൻ മുഹമ്മദലി അൻസാരി തുടങ്ങിയവർ
വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
കേരള ജംഇയ്യത്തുൽ ഉലമ
അംഗീകരിച്ച പ്രമേയങ്ങൾ
1.ഡൽഹി സ്ഫോടനത്തിന്റെ മറവിൽ രാജ്യത്തെ മുസ്‌ലിം പ്രൊഫഷണലുകളെ നിരാശരാക്കി ഭയപ്പെടുത്താനുള്ള ശ്രമം കരുതിയിരിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
സമൂഹത്തിൽ ഏറ്റവും ഉയർന്ന പദവികളിൽ നിൽക്കുന്നവരെ സംശയത്തിന്റെ നിഴലിൽ നിർത്തരുത്.
രാജ്യവിരുദ്ധമായ, മനുഷ്യത്വരഹിതമായ ഭീകര പ്രവർത്തനം ആരു ചെയ്താലും നീതിപൂർവ്വകമായ അന്വേഷണത്തിലൂടെ
കുറ്റക്കാരെ കണ്ടെത്തണം.
നിരപരാധികളായ പ്രൊഫഷണലുകളെ ഇതിന്റെ പേരിൽ വേട്ടയാടരുതെന്നും സമ്മേളനം ആവശ്യപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസരംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ കുതിപ്പ് തടയാനുള്ള ഫാസിസ്റ്റ് തന്ത്രം കരുതണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു.
2.
രാജ്യത്തെ മതനിരപേക്ഷകക്ഷികൾ കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
മതേതര വോട്ടുകൾ ഭിന്നിപ്പിച്ചുകൊണ്ടാണ്
വർഗീയശക്തികൾ തെരഞ്ഞെടുപ്പ് വിജയം നേടുന്നതെന്ന സത്യം വിസ്മരിക്കരുത്.
പാർലമെന്ററി വ്യാമോഹത്തിന്റെ പേരിൽ രാജ്യത്തിന്റെ പൈതൃകം നശിപ്പിക്കാൻ മതേതര കക്ഷികളുടെ തമ്മിൽതല്ല് കാരണമാകരുതെന്നും സമ്മേളനം ഓർമ്മിപ്പിക്കുന്നു
3.ബീഹാർ തെരെഞ്ഞെടുപ്പ് ഫലം
മതേതര കക്ഷികൾ വിശദമായി വിശകലനം
ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെടുന്നു.
പോരായ്മകൾ ഉടൻ പരിഹരിക്കണം.
പണത്തിന് വോട്ട് എന്ന
കച്ചവട തന്ത്രം ബീഹാറിൽ വിജയം കണ്ടത് ജനാധിപത്യ സംവിധാനത്തിന് പരിക്കേല്പിക്കുന്നതാണ്
വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിന്റെ മറവിൽ ബീഹാറിൽ നടന്ന വോട്ടു പുറന്തള്ളൽ ഭയപ്പെടുത്തുകയാണ്.
ന്യുനപക്ഷങ്ങളും ദുർബല വിഭാഗങ്ങളുമാണ് വോട്ടർ പട്ടികയിൽ നിന്നും പുറത്തായത്. ഇത് മറ്റുള്ള സംസ്ഥാനങ്ങൾക്ക് വലിയ പാഠമാണ്.
ബീഹാർ തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ള ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കാണുന്നത്.വോട്ട് കൊള്ള രാജ്യത്തിന് അപമാനമാണെന്നും സമ്മേളനം അഭിപ്രായപ്പെടുന്നു
4.വ്യാജ ചികിത്സകൾക്കും ചികിത്സ കേന്ദ്രങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
മനുഷ്യരുടെ ദുർബലതയും അന്ധവിശ്വാസവും ചേർന്ന് ഈ രംഗത്ത് വലിയ ചൂഷണമാണ് നടക്കുന്നത് .
ജനങ്ങളെ ചൂഷണം ചെയ്യുന്ന മതവാണിഭരിൽ നിന്നും കപട ആത്മീയതയുടെ വക്താക്കളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു
5.മതേതര മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പാർട്ടികൾ കാര്യ
ലാഭത്തിനുവേണ്ടി വർഗീയശക്തികളെ കൂട്ടുപിടിക്കുന്നതും അവരുടെ അജണ്ടകൾക്ക് വഴിയൊരുക്കുന്നതും അങ്ങേയറ്റത്തെ അപരാധമാണെന്ന് ഈ സമ്മേളനം അഭിപ്രായപ്പെടുന്നു.
മതേതര കക്ഷികളുടെ വിശ്വാസ്യത നഷ്ടമാവുകയും അവരുടെ തന്നെ അടിത്തറ തകർക്കുകയും ചെയ്യാൻ മാത്രമേ ഇത്തരം കൂട്ടുകെട്ടുകൾ കാരണമാകൂവെന്നും സമ്മേളനം അഭിപ്രായപ്പെടുന്നു
6.പതിറ്റാണ്ടുകളായി വംശീയ ഉന്മൂലനത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയെ രക്ഷിക്കുന്നതിനു വേണ്ടി സമഗ്രമായ സമാധാന പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
സയണിസ്റ്റ് ഭീകരത മാനവതക്കു
ഭീഷണിയാണ്.
സമാധാന കരാറുകൾ പരാജയപ്പെടുത്താൻ വേണ്ടി ശ്രമിക്കുന്ന അകത്തും പുറത്തുമുള്ള ശക്തികളെ തിരിച്ചറിയണം
അറബ് -ഇസ്‌ലാമിക ലോകവും ലോകരാഷ്ട്രങ്ങളും മുന്നോട്ടുവെക്കുന്ന ദ്വിരാഷ്ട്ര പദ്ധതി ഫലസ്തീനിൽ ഭംഗിയായി നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം നേതൃത്വം നൽകണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു.
ഗസ്സയെ വിഭജിക്കാനുള്ള നിഗൂഢ പദ്ധതികൾ സമാധാന ശ്രമങ്ങൾ തകർക്കുമെന്നും സമ്മേളനം അഭിപ്രായപ്പെടുന്നു
7.കേരളത്തിൽ വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണം
സജീവമായി നടക്കുന്ന സാഹചര്യത്തിൽ
ഏറെ ജാഗ്രത കാണിക്കണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
തീവ്ര പരിഷ്കരണത്തിന്റെ മറവിൽ പൗരാവകാശങ്ങൾ ലംഘിക്കാനുള്ള നീക്കങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു.
മഹല്ലുകൾ ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്ക്കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഹെല്പ് ഡെസ്ക് സ്ഥാപിച്ചു എല്ലാ വിഭാഗം ജനങ്ങൾക്കും സഹായം നൽകണം.
ജനാധിപത്യ സംവിധാനം അട്ടിമറിക്കാനുള്ള നീക്കം സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ജാഗ്രത വേണം.
തീവ്രപരിഷ്കരണത്തിലൂടെ അജണ്ടകൾ ഒളിച്ചു കടത്താനുള്ള നീക്കത്തെ കുറിച്ചു
പുതു തലമുറയ്ക്ക് അറിയിച്ചു കൊടുക്കാൻ ശ്രമം വേണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു.
2002 വോട്ടർ പട്ടികയിൽ പേരില്ലാത്ത
നാൽപ്പത് വയസ്സിനു താഴെയുള്ള സംസ്ഥാനത്തെ പകുതി വരുന്ന വോട്ടർമാരാണ് ഫോറം മുഖേന പൗരത്വം തെളിയിച്ചു കൊടുക്കേണ്ടത്. പരിഷ്ക്കരണത്തിനു ശേഷം
വോട്ടർ പട്ടികയിൽ പേര് ഉറപ്പ് വരുത്താൻ എല്ലാവരും
ശ്രദ്ധിക്കണം.
ഇക്കാര്യത്തിൽ കാണിക്കുന്ന അലംഭാവം അതിഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടുന്നു
8.സമുദായങ്ങളെ തമ്മിൽ അകറ്റാൻ ഉദ്ദേശിച്ചു കൊണ്ട് നിരന്തരം
വർഗ്ഗീയത പറയുന്നവരെ നിലക്ക് നിർത്താൻ സർക്കാർ ധൈര്യം കാണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടുന്നു.
തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഭാഗീയത വ്യാപിക്കാനുള്ള ശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല.
വർഗ്ഗീയതക്ക് തീ കൊടുക്കുന്നവർക്ക് അത് അണക്കാൻ കഴിയില്ലെന്ന്
ചിന്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു
9.വിശ്വാസ വ്യതിയാനങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് സമ്മേളനം ആവശ്യപ്പെടുന്നു. തൗഹീദിനു
വിരുദ്ധമായി ശവ കുടീര ആരാധനയും
വ്യക്തിപൂജയും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരുത്താൻ ജാഗ്രത വേണം. പ്രവാചക കേശമെന്ന പേരിൽ തട്ടിപ്പ് നടത്തി പിഴച്ച സൂഫി ചിന്തകൾ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന വരെ തുറന്ന് കാണിക്കണം. തൗഹീദ് പ്രബോധനത്തിന് തടസ്സമുണ്ടാക്കുന്ന അതിവാദങ്ങളും യുക്തിവാദചിന്തകളും കരുതിയിരിക്കണമെന്നും ഈ സമ്മേളനം ആവശ്യപ്പെടുന്നു
തിയ്യതി
16.11.2025
മീഡിയ
9037920973
കോഴിക്കോട്: മുസ്‌ലിം നവോത്ഥാന ശ്രമങ്ങൾക്ക് അടിത്തറപാകിയ കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമാപന സമ്മേളനം ഉജ്വലമായി.

വ്യക്തിപൂജയും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരുത്താൻ ജാഗ്രത വേണം. പ്രവാചക കേശമെന്ന പേരിൽ തട്ടിപ്പ് നടത്തി പിഴച്ച സൂഫി ചിന്തകൾ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന വരെ തുറന്ന് കാണിക്കണം. തൗഹീദ് പ്രബോധനത്തിന് തടസ്സമുണ്ടാക്കുന്ന അതിവാദങ്ങളും യുക്തിവാദചിന്തകളും കരുതിയിരിക്കണമെന്നുംസമ്മേളനം ആവശ്യപ്പെട്ടു.