കുന്ദമംഗലം : ഇസ്ലാമിക് സെന്റർ പന്തീർപാടം സംഘടിപ്പിക്കുന്ന നാരിയത് സ്വലാത്ത് 13 ആം വാർഷികവുംമത പ്രഭാഷണ പരിപാടിയുടെ ബ്രൗഷർ പ്രകാശനം കമ്മിറ്റി ചെയർമാൻ ഖാലിദ് കിളിമുണ്ട നിർവഹിച്ചു.ജനുവരി 21,22,23തിയ്യതികളിലായി നാരിയത് സ്വലാത്ത് വാർഷികവും സിംസാറുൽ ഹക്ക് ഹുദവിയുടെ മതപ്രഭാഷണവും പന്തീർപാടം അങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയി വേദിയിൽ വച്ചു നടത്തെപ്പെടുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കൺവീനർ കോയ ദാരിമി ഉസ്താദ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മൊയ്‌തീൻ പാലക്കൽ,എം ബാബുമോൻ,ഒ സലീം,സി കെ അബ്ദുറഹിമാൻ,കോയ ഗുരുക്കൾ,സി അബുഹാജി ,ജസീൽ,ജുനൈദ്,സുഫിയാൻ തുടങ്ങി 50 ഓളം ആളുകൾ പങ്കെടുത്തു.