കുന്ദമംഗലം: പെർമിറ്റ് ഉള്ള വാഹനങ്ങൾ എല്ലാം വർഷവും അറ്റകുറ്റപണി എടുത്ത് പെയിന്റ് ചെയ്ത് ആർ.സി ഓണറുടെ പരിധിയിലുള്ള ആർ.ടി.ഓഫീസിൽ അസി. മോട്ടോർ ഇൻസ്പെക്ടറെ കാണിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തി ഓഡറാക്കി’ ഇതനുസരിച്ച് പരിശോധനക്ക് വരുന്ന വാഹനങ്ങൾക്ക് നാളെ മുതൽ രണ്ട് വർഷത്തേക്ക് പുതുക്കി നൽകും ഇതുവരെ ഒരു വർഷത്തേക്ക് ആയിരുന്നു പുതുക്കി നൽകിയിരുന്നത് അത്യാവശ്യം കുഴപ്പമില്ലാത്ത വാഹനങ്ങൾ പോലും എല്ലാവർഷവും ഫിറ്റ്നസിനായി പണി എടുപ്പിക്കുന്നത് മൂലം നല്ലൊരു തുക വാഹന ഉടമകൾ കണ്ടെത്തേണ്ടിയിരുന്നു. നിയമം മാറ്റിയത് മൂലം വർക് ഷോപ്പ് ഉടമകൾ, സെപെയർപാർട്സ് ഷോപ്പുകൾ,ഓട്ടോ കൺസൾട്ടന്റ്മാർ, ആർ.ടി.ഒ ഉദ്യോഗസ്ഥർ എന്നിവർക്ക് കനത്ത തിരിച്ചടിയാണങ്കിലും വാഹന ഉടമകൾക്ക് മെഛവുമാണ്
