കുന്ദമംഗലം: കാരുണ്യ പ്രവർത്തനത്തിൽ കേരളം ലോകത്തിന് മാതൃകയാണന്ന് മുഹിബ്ബുല്ല നദ്‌വി .എം.പി പറഞ്ഞു ചൂലൂർ സി.എച്ച് സെൻ്റർ സന്ദർശിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം ലോകം തന്നെ കണ്ടു പഠിക്കേണ്ടതാണ്, കാരുണ്യ പ്രവർത്തനങ്ങളിലെ കേരള മാതൃകയെന്ന് ഡൽഹി പാർലിമെൻ്റ് മസ്ജിദ് ഇമാമും , ഉത്തർപ്രദേശ് (റാംപൂർ ) എം.പി. കൂടിയായ മുഹിബുല്ല നദ്‌വി പറഞ്ഞു.ചൂലൂർ സി.എച്ച് സെൻ്ററിലെ വിവിധ പരിപാടികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു സെൻ്റർ പ്രസിഡണ്ട് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. അദ്ധ്യക്ഷം വഹിച്ചു. ജനറൽ സിക്രട്ടറി എൻ.പി. ഹംസമാസ്റ്റർ സ്വാഗതം പറഞ്ഞു. എം.എസ്സ് എഫ് ദേശീയ പ്രസിഡണ്ട് മുഹമ്മദ് സജ്യു , ഖാലിദ് കിളിമുണ്ട, നവാസ് പൂന്നൂർ, ടി.പി. ചെറൂപ്പ, എ.ടി. ബഷീർ, പി.പി. മൊയ്തീൻ ഹാജി, കെ.പി.യു. അലി, കെ. ആലി (വാഴക്കാട്) ടി. അബ്ദുറഹിമാൻ, കെ. ആലി ഹസ്സൻ,എ.പി. സഫിയ, ടി.കെ. സീനത്ത്, സി. മുനീറത്ത് ടീച്ചർ, എം.കെ.നദീറ , എന്നിവർ പ്രസംഗിച്ചു. മോട്ടിവേഷൻ സ്പീക്കർ ഡോ: ഫർഹനൌഷദ് വനിതാ വളണ്ടിയർമാർക്ക് പ്രചോദനക്ലാസ്സ് നൽകി.