ഹബീബ് കാരന്തൂർ
കുന്ദമംഗലം : കാരന്തൂർകേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂനിറ്റ് സമ്മേളനം വി.ആർ. റസിഡൻസി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എം. റഫീഖ് ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനും പ്രതിസന്ധികൾ നേരിടാനും സമിതി അംഗങ്ങളെ പ്രാപ്തരാക്കുവാൻ സംഘടന ശ്രമിക്കുമെന്നും ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് ബഷീർ നീലാറാമ്മൽ, ഏരിയ കമ്മിറ്റി പ്രസിഡൻ്റ് ഒ.വേലായുധൻ, സെക്രട്ടറി സി.എം.ബൈജു, വനിത സമിതി ജില്ല പ്രസിഡൻ്റ് ഷൈനിബ ബഷീർ, മുഹ്സിൻ ഭൂപതി എന്നിവർ സംസാരിച്ചു. കെ. അനീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും കെ.പി. നവാസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കെ. അനീഷ് കുമാർ സ്വാഗതവും എൻ.കെ. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : എൻ.കെ.സക്കീർ ഹുസൈൻ (പ്രസി.), കെ.അനീഷ് കുമാർ (സെക്ര.), കെ. ആലി (ട്രഷ.), നാസർ കാരന്തൂർ, സി. മിനി (വൈസ് പ്രസി.), ടി. ഷിബു, സത്യൻ റോയൽ ടയേഴ്സ് (ജോ.സെക്ര.)