കുന്ദമംഗലം :കോഴിക്കോട്∙ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയും ചാത്തമംഗലംഎൻഐടിയിൽ ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32) കുന്ദമംഗലം പൊലീസ് പിടികൂടി.
ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി വിദ്യാർഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്.
ഇന്റേണൽ മാർക്കിന്റെ പേരിലായിരുന്നു ഭീഷണി. കെട്ടാങ്ങലിലെ ഹൗസിങ് കോംപ്ലക്സിലും പൊറ്റമ്മൽ വച്ചും ബലാത്സംഗം ചെയ്തതായാണ് പരാതി. വിദ്യാർഥിനിയുടെ നഗ്നത ഫോട്ടോ എടുത്ത പ്രതി സോഷ്യൽ മീഡിയയിൽ ഇടുമെന്ന് പറഞ്ഞാണത്രെ ? ലൈംഗികമായി ഉപയോഗിച്ചത് വിദ്യാർത്ഥിനിയുടെ പരാതിയിൽ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ കിരണിന്റെ നിർദേശപ്രകാരം എസ്.ഐ ഹാഷിസ്, സി.പി.ഒ. മാരായ അഖിൽ പൂതാളത്ത്, ശ്യാം രാജ് എന്നിവരടങ്ങിയ സംഘം പ്രതിയെ കളൻതോട് വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.