കുന്ദമംഗലം : 13 വർഷ ക്കാലത്തോളം ഗ്രാമ പഞ്ചായ ത്തിലെ വിവിധ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുകയും ഇപ്പോൾ കളരി കണ്ടി യിൽ പ്രവർത്തിച്ചു വരുന്ന ആയൂർവേദ ആശുപത്രിക്ക് സ്വന്തമായി കെട്ടിടമായി . ചിത്രാത്ത് ചൂര പിലാക്കിൽ സൗദാമിനി സൗജന്യ മായി നൽകിയ 3 സെൻ്റ് സ്ഥലത്ത് പുതിയതായി നിർമ്മിച്ചഇരുനില കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് 8 ന് ശനി രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും . കെട്ടിട നിർമ്മാണ ത്തിന് ആവശ്യമായ 46 ലക്ഷം അഡ്വ : പിടിഎ റഹിം MLA യാണ് അനുവദിച്ചത്.2012ൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് UDF ഭരണ സമിതിയാണ് ആയുർവേദ ഹോസ്‌പിറ്റൽ കളരികണ്ടി ക്ക് അനുവദിച്ചത് . അന്നത്തെ പ്രസിഡണ്ട് മുസ്ലീം ലീഗി ലെ ഖാലിദ് കിളിമുണ്ടയും മെമ്പർ കോൺഗ്രസി ലെ രജനി തടത്തിലും ആയിരുന്നു. ഉത്സവപ്രീതിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത് 8 ന് നടക്കുന്ന കെട്ടിടോദ് ഘാടനം ഗംഭീര മാക്കാനുളള തയ്യാറുടുപ്പിലാണ് നാട്ടുകാരും ജനപ്രതി നിധികളും പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നു മ്മലിൻ്റെ യും ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ചന്ദ്രൻ തിരുവലത്തി ൻ്റെയും മെമ്പർ ധർമ്മ രത്നൻ്റെ യും ഡോക്‌ടർ ശീതൾൻ്റെയും നേതൃത്വ ത്തിൽ പ്രവർത്തന ങ്ങൾ നടന്നു വരുന്നു.
