കുന്ദമംഗലം : കാരന്തൂർ – മെഡിക്കൽ കോളേജ് റോഡിൽ വൃന്ദാവൻ ബസ്റ്റ് റ്റോപ്പിന് സമീപം ട്രാൻസ്ഫോമറിന്റെ അടുത്ത് ട്രെയിനേജിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി . മാലിന്യം തള്ളൽ ഇടക്കിടെ ആവർത്തിക്കുന്നതായും നിരവധി തവണ പഞ്ചായത്ത് / പോലീസ് സ്റ്റേഷൻ / കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നും ഈ ഭാഗത്തുള്ളവർക്ക് കിണർ വെള്ളം ഉപയോഗിക്കുന്നതിന് സാധിക്കുന്നില്ലെന്നും പരിസര വാസികൾ പറഞ്ഞു. , കൂടാതെ ദുർഗന്ധം പരന്ന് താമസിക്കുന്നതിനും ബുദ്ധിമുട്ടായിരിക്കുകയാണ്… ഈ കാര്യത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണാത്ത പക്ഷം നാടുകാർ ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങണമെന്ന് ആലോജിക്കുന്നു