കോഴിക്കോട്: മന്ത്രി കെ -ടി.ജലീൽ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മേനേജർ തസ്തികയിൽ നിയമിക്കുന്നതിനായി വിദ്യഭ്യാസ യോഗ്യതയിൽ ഇളവ് വരുത്താൻമന്ത്രി നേരിട്ട് നടത്തിയ രേഖകൾ പുറത്തായതോടെ ജലീൽ ഉയർത്തി കൊണ്ട് വന്ന പ്രതിഛായക്ക് മങ്ങലേറ്റതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇനിയും സമൂഹത്തിലും പത്ര ദൃശ്യമാധ്യമങ്ങളിലും കാര്യങ്ങൾ നാൾക്കനാൾ വഷളായി വന്ന ശേഷം രാജി വെക്കുന്നതിന് പകരം എത്രയും പെട്ടെന്ന് മന്ത്രി സ്ഥാനം രാജിവെച്ച് തൽക്കാലം വിവാദം അവസാനിപ്പിക്കുകയും പിന്നീട് ജയരാജൻ തിരിച്ചു വന്നത് പോലെ വരികയും ചെയ്യാമെന്ന് ജലീലുമായി അടുപ്പമുള്ളവർ നിർദേശിച്ചതായി അറിയുന്നു. തദ്ദേശ വകുപ്പ് കൈകാര്യം ചെയ്ത സന്ദർഭത്തിലും വഴിവിട്ട് കാര്യങ്ങൾ തുടർച്ചയായി തുടർന്നപ്പോൾ സി.പി.എം.നേതൃത്വം ഇടപെട്ട് വിദ്യഭ്യാസ വകുപ്പ് അടർത്തി ഉന്നതവിദ്യഭ്യാസ വകുപ്പ് നൽകി മന്ത്രി സഭയിൽ നിലനിർത്തിയത്. അത് ഇപ്പോൾവേണ്ടിയിരുന്നില്ലെന്ന് തോന്നുന്നതായി ഉന്നത് സി.പി.എം നേതാവ് പറഞ്ഞു.ജലീലിനെ വഴിയിൽ തടയുകയും കരിങ്കൊടി കാണിക്കുന്നതും കെട്ടടങ്ങും എന്നു കരുതിയ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും കണക്ക് കൂട്ടലുകൾ തെറ്റി. പല ഭാഗത്തും തടയൽ കൂടി വരികയാണ്’ മാത്രമല്ല കോഴിമുട്ട കടയിൽ നിന്നും കേടുവന്ന മുട്ടകൾ ശേഖരിച്ച് ഒരു മന്ത്രിയെ എറിയുന്ന കാഴ്ചയും കേരളമല്ല ലോകമാകെ കണ്ടുകഴിഞ്ഞു. ജലീലിന്‍റെ വഴിവിട്ട നീക്കങ്ങൾ പുറം ലോകത്തെ അറിയിച്ച പി.കെ.ഫിറോസിന് നാട്ടിലും വിദേശത്തും എന്തിനെറെ സോഷ്യൽ മീഡിയ ലടക്കം അഭിനന്ദന പ്രവാഹവും
