കുന്ദമംഗലം: രാജ്യം ഭരണ പ്രതിസന്ധിയിലാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സിക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം പി. പറഞ്ഞു പന്തീർപാടത്ത് മുസ്ലീം ലീഗ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി നോട്ട് നിരോധനവും ജി.എസ്ടി നടപ്പിലാക്കിയതു മൂലം രാജ്യത്തെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ കേന്ദ്ര ഭരിക്കുന്ന മോദി സർക്കാർ മുത്തലാഖ് ബില്ലിന്റെ പിറകെയും കേരള സർക്കാർ അവിശ്വാസികളെ കൂട്ട് പിടിച്ച്ശബരിമലക്ക് പിന്നാലെയും പോകുന്ന കാഴ്ച വളരെയധികം പരിതാപകരമെന്നും അദേദഹം പറഞ്ഞു.യു.സി.രാമൻ അധ്യക്ഷത വഹിച്ചു
പന്തീർപാടത്ത് ദേശീയ പാതയോരത്ത് നിർമ്മിച്ച മുസ്ലീം ലീഗ് സൗധം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു ഒ.സലീം റിപ്പോർട്ട് അവതരിപ്പിച്ചു എം.കെ.രാഘവൻ എം.പി, സി.മോയിൻകുട്ടി, ഉമ്മർ പാണ്ടികശാല, പി.കെ.ഫിറോസ്, അഡ്വ: വി.കെ.ഫൈസൽ ബാബു, ഖാലിദ് കിളി മുണ്ട, ഒ.ഉസ്സയിൻ, അരിയിൽ അലവി, എം.ബാബുമോൻ, പി.മുഹമ്മദ്, കെ.കെ.സി.നൗഷാദ് സംസാരിച്ചു ജില്ലാ സമ്മേളനത്തിന്റെ ഗാംഭീരത്തോടെ അത്യുജ്ജ്വല പ്രകടനവും മുസ്ലീം ലീഗ് പ്രവർത്തകർ കാഴ്ചവെച്ചു