മാവൂർ: കേന്ദ്രത്തിൽ മോദി നടത്തിയ വോട്ട് തിരിമറിയെ വെല്ലുന്ന തിരിമറികളാണ് പിണറായി വിജയൻ കേരളത്തിൽ നടത്തുന്നതെന്ന്
ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ അഭിപ്രായപ്പെട്ടു.
ഭരണം നിലനിർത്താൻ എന്ത് നെറികേടും കാണിക്കാനുള്ള മനോഭാവത്തിന് ജനം തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാവൂർ മണ്ഡലം കമ്മറ്റി “മിഷൻ 2025 “എന്ന പേരിൽ
പാറമ്മൽ ക്രസന്റ് പബ്ലിക് സ്കൂളിൽ വെച്ച് നടത്തിയ
വികസന സെമിനാർ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വാർഡ് പ്രസിഡന്റുമാർക്ക് ചടങ്ങിൽ സ്വീകരണം നൽകി.
മണ്ഡലം പ്രസിഡണ്ട് കെഎം അപ്പു കുഞ്ഞൻ അധ്യക്ഷത വഹിച്ചു.
ആർ പി മാരായ
ജിജിത്ത് പൈങ്ങോട്ടുപുറം, വിശ്വൻ നന്മണ്ട എന്നിവർ ക്ലാസ്സുകൾ എടുത്തു.
കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വളപ്പിൽ റസാക്ക്, യുഡിഎഫ് കൺവീനർ വിഎസ് രഞ്ജിത്ത്, നേതാക്കളായ ഇകെ നിധീഷ് , പി സി അബ്ദുൽ കരീം, ജയശ്രീ ദിവ്യ പ്രകാശ്, പി ഭാസ്കരൻ നായർ, മൈമൂന കടുക്കാഞ്ചേരി, സത്യൻ കുതിരാടം, രമ്യ ഉണ്ണികൃഷ്ണൻ , ടി മണി, ടി. ബിനീഷ്,
രജിത സത്യൻ, ഗീതാ മണി, എൻ കെ ബഷീർ, ഒ. പി. സമദ് എന്നിവർ സംസാരിച്ചു..
