കുന്ദമംഗലം വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറേ, സ്പെഷ്യൽ വില്ലേജ് ഓഫീസറോ ഇല്ലാതായിട്ട് ദിവസങ്ങളെ റെയായി. നിരവധി തവണ പരാതികൾ പറഞ്ഞിട്ടും യാതൊരു ഫലവുമില്ല. ഇതിനെതിരെ കുന്നമംഗലം നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വില്ലേജ് ഓഫീസിന് മുമ്പിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. മന്ധലം പ്രസിഡണ്ട് സി.വി. സംജിത്ത് അധ്യക്ഷനായ ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ ഉൽഘാടനം ചെയ്തു . ചടങ്ങിൽ DCC ജനറൽ സെക്രട്ടറി വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാൻ., കൂടാതെ UDF ചെയർമാൻ കേളുക്കുട്ടി, ബാബു നെല്ലുളി ,CP രമേശൻ , ഹിതേഷ് കുമാർ , അനീഷ് മാമ്പ്ര, ശ്രീനിവാസൻ , ഷൗക്കത്തലി, അംബികാ ദേവി, ജിജിത്ത് പൈങ്ങോട്ടു പുറം രജീൻ ദാസ് എന്നിവർ സംസാരിച്ചു.
