കാരന്തൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അംഗത്വ വിതരണ ക്യാമ്പയിന് തുടക്കമായി. കാരന്തൂർ യൂണിറ്റ് അംഗത്വ വിതരണ ഉദ്ഘാടനം ഏരിയ സെക്രട്ടറി സി.എം. ബൈജു കേര ട്രേഡേർസ് ഉടമ എൻ.അലിക്ക് നൽകി നിർവ്വഹിച്ചു.
നാസർ കാരന്തൂർ, അനീഷ് കുമാർ.കെ, സക്കീർ ഹുസൈൻ.എൻ കെ, നവാസ്.കെ.പി, സെനിത് കുമാർ.സി.എം എന്നിവർ സംബന്ധിച്ചു.
