കോഴിക്കോട് :
പീരുമേട് ആദിവാസി സഹോദരി ആനയുടെ ചവിട്ടേറ്റ് മരണ പെട്ടതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
ഈ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ വനം വകുപ്പ് മന്ത്രിയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ , ഇവരുടെ ഭർത്താവ് തൊഴിച്ചു കൊന്നതാണെന്ന അപക്വ മായതും കുടുംബത്തിന് ആക്ഷേപകരവുമായ വിധത്തിലുള്ള പരസ്യപ്രസ്താവന ഇറക്കുകയുണ്ടായി. യാഥാർത്ഥ്യ മുൾക്കൊള്ളാതെ മന്ത്രിയും ഉദ്യോഗസ്ഥരും നടത്തിയ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനുത്തരവാദിയായ വനം മന്ത്രി പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ആദിവാസി സംരക്ഷണ നിയമവും സർവീസു റൂളുകളുടെ ലംഘനം ഉപയോഗിച്ചും ഈ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപള സ്വീകരിക്കണമെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യുസി രാമൻEx MLA ആവശ്യപ്പെട്ടു
