കാരന്തൂർ ;ഹര ഹര മഹാദേവ ക്ഷേത്രത്തിലെ കർക്കിടക വാവുബലി തർപ്പണംഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.മൺമറഞ്ഞുപോയ പ്രിയപ്പെട്ടവർക്ക് വേണ്ടി ബലിതർപ്പണം നടത്തുവാൻ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്,ബലിതർപ്പണം നടത്തുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രകമ്മിറ്റി ഏർപ്പെടുത്തിയത്.ക്ഷേത്രം തന്ത്രി നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ തർപ്പണ ക്രിയകൾ നടന്നു.

ചെത്തുകടവ് : ചേലൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കർക്കിടക വാവ് ബലി തർപ്പണം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.സ്നേഹം നൽകി മൺമറഞ്ഞുപോയ പിതൃക്കൾക്ക് ബലി തർപ്പണം നടത്തുവാൻ നിരവധി പേരാണ് ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ എത്തിയത്.ചേലൂർ ക്ഷേത്ര ഉത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബലിതർപ്പണത്തിന്സോമൻ കാർമികത്വം വഹിച്ചു
