കോഴിക്കോട്:ഭിന്നശേഷിക്കാരായ കലാകാരൻമാർ നമുക്ക് ചുറ്റിലുമുണ്ട്, പ്രത്യേകിച്ചും ചിത്രകലാകാരൻമാർ…… സാമൂഹികമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ ഉയർന്നുവരാൻ കഴിയാത്തവരോ, സ്വയം പ്രചോദിതരാവാത്തതോ ആയ ഭിന്നശേഷിക്കാരായ ചിത്രകാരൻമാർക്ക് പൊതു വേദിയൊരുക്കുകയാണ് സ്വപ്നചിത്ര 2019 എന്ന ചിത്രപ്രദർശനം….
ഫെബ്രുവരി 6 മുതൽ 10 വരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് “ഡ്രീം ഓഫ് അസ് “സംഘടിപ്പിക്കുന്ന സംസ്ഥാന തലത്തിലുള്ള ചിത്രപ്രദർശനം….
ചിത്രപ്രദർശനങ്ങളിലൂടെ സമൂഹത്തിൽ ഇടം കണ്ടെത്തിക്കഴിഞ്ഞ ഭിന്നശേഷിക്കാരായ ആളുകളെയല്ല സ്വപ്നചിത്ര-2019 ലക്ഷ്യം വയ്ക്കുന്നത്, മറിച്ച് നിറക്കൂട്ടുകളിൽ പുതിയ ആകാശം തേടുന്നവരെയാണ്.
ചിത്രപ്രദർശനത്തിലേക്കുള്ള ചിത്രങ്ങളുടെ നോമിനേഷൻ ക്ഷണിച്ചു കൊണ്ടുള്ള ആദ്യത്തെ കത്ത് കോഴിക്കോട് ജില്ലാ കളക്ടർ യു.വി.ജോസിന് നല്കി നോട്ടിഫിക്കേഷൻ പ്രകാശനം നിർവഹിച്ചു…
ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ “സ്വപ്നചിത്ര-2019 “ന് ഡ്രീം ഓഫ് അസുമായി കൈകോർക്കും…..
എല്ലാതരം ഭിന്നശേഷിക്കാരെയും ഉൾക്കൊള്ളാൻ പര്യാപ്തമായ രീതിയിൽ നടത്താനുദ്ദേശിക്കുന്ന പരിപാടിയിൽ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് ഡ്രീം ഓഫ് അസ് നിയമിക്കുന്ന ജഡ്ജിങ്ങ് പാനലിൽ നിക്ഷിപ്തമായിരിക്കും.
ചിത്രങ്ങൾ 2018 ഡിസംബർ 25 ന് മുമ്പ്
8606172222 എന്ന Wts App നമ്പറിൽ അയക്കണം…
ചിത്രങ്ങളുമായ് ബന്ധപ്പെട്ട മറ്റ് മാനദണ്ഡങ്ങൾ താഴെ ചേർത്തിരിക്കുന്നു 👇