
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലിം ലീഗ്. മൂന്നു തവണ മത്സരിച്ചവർക്ക് ഇനി സീറ്റ് നല്‍കില്ല.ഈ നയം പ്രാബല്യത്തിൽ വന്നാൽ, സീനിയർ എംഎൽഎമാർക്ക് ഇത്തവണ പിന്മാറേണ്ടി വരും. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണെന്നാണ് ലീഗിന്റെ ലക്ഷ്യം.
മുതിർന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും മാത്രമാകും ഇളവ് നൽകുക. അങ്ങനെ വന്നാൽ മാറി നിൽക്കേണ്ടിവരുന്നവരിൽ പ്രമുഖരുടെ നീണ്ടനിരയുണ്ട്. വ്യവസ്ഥ നടപ്പായാൽ കെപിഎ മജീദ്, പി കെ ബഷീർ , മഞ്ഞളാംകുഴി അലി, എൻ എ നെല്ലിക്കുന്ന്, എൻ ഷംസുദ്ദീൻ തുടങ്ങി പല പ്രമുഖർക്കും സീറ്റ് ലഭിച്ചേക്കില്ല
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ കൊണ്ടുവന്നത് ഫലപ്രദമായെന്നാണ് വിലയിരുത്തൽ. ഇതിനോടൊപ്പം സീറ്റ് വച്ചുമാറുന്ന കാര്യങ്ങളിലും ചർച്ച ആരംഭിച്ചു.