
കുന്ദമംഗലം : ശംസുൽ ഉലമ ഇ.കെ. അബുബക്കർ മുസ്ലിയാരുടെ അനുഗ്രഹാശിസ്സുകളോടെ പന്തീർപാടം മസ്ജിദിൽ തുടങ്ങിയ ജുമുഅ അര നൂറ്റാണ്ട് പിന്നിടുന്ന,2025 ലെ നബിദിനാഘോഷം, കുടുംബസംഗമം ഉൾപ്പെടെ വിപുലമായ പരിപാടികളോടെ നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ, ഹയാത്തുൽ ഇസ്ലാം മദ്രസ്സ -ജ്യുമഅത്ത് പള്ളി കമ്മറ്റി ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയുംയോഗം തീരുമാനിച്ചു. ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. എം.ബാബു മോൻ സ്വാഗതം പറഞ്ഞു. വി. മുഹമ്മദ് ഹാജി, ടി.പി. ഖാദർ ഹാജി, എം. നാസർ , പി. അബു വൈദ്യർ, സി.കെ.സുബൈർ,മൂസ്സക്കുട്ടി സുൽഫി , മൂലാടം മണ്ണിൽ അബ്ദുറഹിമാൻ , യൂസഫ് കിളിമുണ്ട, അലിയ്യി ,എം. മുസ്തഫ, പി.പി. കോയ, അഡ്വ :പി.പി. സാലിം, അശ്റഫ് കിളിമുണ്ട, അൻവർ അരീക്കാടത്ത്, സി.കെ. അബ്ദുറഹിമാൻ, വി. അഹമ്മദ്, വട്ടക്കണ്ടി മുനീർ, ബാവുട്ടി,അലവി, മുജീബ് പി. എന്നിവർ പ്രസംഗിച്ചു.