കുറ്റിക്കാട്ടൂർ: വർഷങ്ങളായി പ്രവാസികൾ നേടിയെടുത്ത അവകാശങ്ങൾ നിഷേധിക്കുന്ന കേരള സർക്കാരിൻറെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ ജൂൺ 26ന് കോഴിക്കോട് കലക്ടറേറ്റിൽ നടക്കുന്ന പ്രവാസി അവകാശ സമരം വിജയിപ്പിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്ന് പ്രവാസി ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ പറഞ്ഞു. കുറ്റിക്കാട്ടൂരിൽ നടന്ന മണ്ഡലം പ്രവാസി ലീഗ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എ എം എസ് അലവി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ടി കെ അബ്ദുള്ളക്കോയ സ്വാഗതം പറഞ്ഞു. എൻ സി മുഹമ്മദ്, ഐ മുഹമ്മദ് കോയ കുന്നമംഗലം, ആർ എം എ കുട്ടി, എ മുഹമ്മദ് കുട്ടി, സി ടി മുഹമ്മദ്, ഷമീർ മുറിയനാൽ, ഫൈസൽ അരീപ്പുറം, അബ്ദുറഹിമാൻ, വി എ സലാം, ഓ സി റസാഖ്, റുമാൻ കുതിരാടം, മൊയ്തീൻ കോയ പി ടി, ബീരാൻ കോയ എന്നിവർ പങ്കെടുത്തു. ഹംസ എരഞ്ഞോളിൽ നന്ദി പറഞ്ഞു.
