കോഴിക്കോട് : നാടൻകലാരംഗത്ത് പഠനം നടത്തിവരുന്നവരുടെ കൂട്ടായ്മയായ ” ഫോക് ആർട്സ് സ്റ്റുഡൻസ് കൗൺസിൽ ” ( FASC ) വാർഷിക ജനറൽ ബോഡി യോഗവും , മെമ്പർഷിപ്പ് വിതരണവും നടന്നു. സംഘടനാ ചെയർമാൻ ഒ.ടി.വി ചൂലൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം രക്ഷാധികാരി വാസു മങ്കര ഉദ്ഘാടനം ചെയ്തു . സുബ്രഹ്‌മണ്യൻ മഠത്തിൽ , ബാബു അടുവാട് , ചേളന്നൂർ പ്രേമൻ എന്നിവർ സംസാരിച്ചു . സംഘടനയുടെ മെമ്പർഷിപ്പ് വാസു മങ്കരയിൽ നിന്നും സുബ്രഹ്മണ്യൻ മഠത്തിൽ ഏറ്റുവാങ്ങി – പുതിയ ഭാരവാഹികളായി ഒ.ടി.വി ചൂലൂർ (ചെയർമാൻ ) സുബ്രഹ്മണ്യൻ മഠത്തിൽ ( വൈസ് : ചെയർമാൻ ) മണിരാജ് പൂനൂർ ( ജനറൽ സിക്രട്ടറി ) ബാബു അടുവാട് ( ജോ : സെക്രട്ടറി ) സബിത എസ്. എം ( ഖജാൻജി ) എന്നിവരടങ്ങുന്ന പതിമൂന്ന് അംഗ സമിതിയെ തെരഞ്ഞെടുത്തു. യോഗത്തിൽ മണിരാജ് പൂനൂർ സ്വാഗതവും ബാബു അടുവാട് നന്ദിയും പറഞ്ഞു –
