കാരന്തൂർ= വടക്കുംതല ഏരിയ റെസിഡെൻ്റ്സ് അസോസിയേഷൻ (VARA) മെമ്പർമാരുടെ കുട്ടികളിൽ SSLC, +2 എന്നീ പരീക്ഷകളിൽ വിജയിച്ച എല്ലാവരെയും വാക്കുംതല ഗ്രാമീണ വായനശാല ഹാളിൽ വെച്ച് ചേർന്ന ചടങ്ങിൽ ആദരിച്ചു
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെംബർ ഷൈജ വളപ്പിൽ ഉൽഘാടനം ചെയ്തു
ചാർട്ടേർഡ് അക്കൗണ്ടൻ്റ് C A അജ്മൽ മുഹജിർ, ദന്തഡോക്ടർ ജിതിൻ കെ MDS എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു
VARA പ്രസിഡണ്ട് മേലേടത്ത് ശിവശങ്കരൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ചളുക്കിൽ ശബരീഷ്കുമാർ സ്വാഗതം പറഞ്ഞു
കുന്ദമംഗലത്തെ റെസിഡൻ്റ് സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മറ്റി പ്രസിഡണ്ട് എം.പി ദാസൻ , VARA വൈസ് പ്രസിഡന്റ് ചെറത്ത് സോമൻ, കോഴിക്കോട് M M വൊക്കേഷണൽ ഹയർ സ്ക്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ എം. അഹമ്മദ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി
യോഗത്തിന് കൺവീനർ ധനേഷ് മാതാംപറമ്പത്ത് നന്ദി രേഖപ്പെടുത്തി
