കുന്ദമംഗലം: കേരളത്തിൽ കഴിഞ്ഞ 9 വർഷത്തെ ജനവിരുദ്ധ നയങ്ങളിലൂടെ രൂപപ്പെട്ടുവന്ന ഭരണവിരുദ്ധ വികാരത്തെ വർഗീയ വിദ്വേഷ പരാമർശങ്ങൾ കൊണ്ട് നേരിടുന്ന ഇടതുപക്ഷ സമീപനം സംസ്ഥാനത്ത് സംഘപരിവാർ ശക്തികൾക്ക് വളരാനുള്ള അവസരം ഒരുക്കലാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ പാലാഴി അഭിപ്രായപ്പെട്ടു.
കുന്ദമംഗലത്ത് നടന്ന വെൽഫെയർ പാർട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടിയുടെ വോട്ട് വാങ്ങുകയും ചർച്ചകൾ നടത്തുകയും പലസ്ഥലങ്ങളിലും ഒരുമിച്ച് ഭരണം നടത്തുകയും ചെയ്തതിനുശേഷം ഇപ്പോൾ തള്ളിപ്പറയുന്നത് ഇരട്ടത്താപ്പാണ്. അത് കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ അമീൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ജുമൈല നന്മണ്ട, ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത്, മണ്ഡലം സെക്രട്ടറി അൻഷാദ് മണക്കടവ്, മണ്ഡലം വൈസ് പ്രസിഡണ്ട് സുമയ്യ എം എ എന്നിവർ സംസാരിച്ചു. കുന്നമംഗലം ടൗൺ കമ്മിറ്റി ഭാരവാഹികളായി എം സി അബ്ദുൽ മജീദ് (പ്രസിഡണ്ട്), എൻ ജാബിർ (സെക്രട്ടറി) എൻ പി റൈഹാനത്ത് (ട്രഷറർ), അജിത കൃഷ്ണൻ (വൈസ് പ്രസിഡണ്ട്) നസീമ ചേരിക്കമ്മൽ (ജോയിൻ സെക്രട്ടറി) എന്നിവരെയും ചാത്തങ്കാവ് നോർത്ത് ഭാരവാഹികളായി ഇ പി ലിയാഖത്ത് അലി (പ്രസിഡണ്ട്), എം പി അഫ്സൽ (സെക്രട്ടറി) കെ സി സലീം (ട്രഷറർ) എം പി അബൂബക്കർ (വൈസ് പ്രസിഡണ്ട്) തൗഹീദ അൻവർ (ജോയിൻ സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.
എം പി ഫാസിൽ സ്വാഗതവും ഇൻസാഫ് പതിമംഗലം നന്ദിയും പറഞ്ഞു
