മാവൂർ: മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ
നിർമിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു. സ്റ്റുഡൻസ് പോലീസ് കേഡറ്റ് സ്കൂൾ യൂണിറ്റിന്റെ
“സഹപാഠിക്ക് ഒരു വീട് ” പദ്ധതി പ്രകാരമാണ്
വീട് പൂർത്തീകരിച്ചത്.
മാവൂർ പൈപ്പ് ലൈൻ റോഡിനോട് ചേർന്ന്
കണ്ണിപ്പറമ്പ് ശിവക്ഷേത്രത്തിന് സമീപമാണ് വീട് .
കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവി ടി നാരായണൻ ഐ.പി.എസ് വീടിൻ്റെ താക്കോൽ കൈമാറി.
കുട്ടികളുടെ ഒരുമയും സൗഹൃദവും ദൃഢമാക്കാൻ
സേവന പ്രവർത്തനങ്ങൾ
കൊണ്ട് സാധിക്കുമെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡണ്ട്
മൻസൂർ മണ്ണിൽ അധ്യക്ഷത വഹിച്ചു. .
മെഡിക്കൽ കോളേജ് എ സി പി ഉമേഷ് സി,
മാവൂർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് പി,
പഞ്ചായത്ത് അംഗം മോഹൻദാസ് , എസ് പി സി എ ഡി എൻ ഒ
ഷിബു മൂടാടി,
സ്കൂൾ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ
സലീം അൽത്താഫ്, , സ്കൂൾ
പ്രധാന അധ്യാപകൻ സുമേഷ് പി
പി.ടി.എ പ്രസിഡണ്ട് ( എസ് പി സി ) ഖദീജ എന്നിവർ
സംസാരിച്ചു.
സീനിയർ അസിസ്റ്റൻറ് അബ്ബാസ് മാസ്റ്റർ, സിപിഒ ജാക്സൺ, എസിപി ഒ സുമിത്ര, പിടിഎ വൈസ് പ്രസിഡണ്ട് രാജി, വിനോദ് മാസ്റ്റർ, ഡ്രിൽ ഇൻസ്ട്രക്ടർ ആബിദ്, നിധീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
കൺവീനർ ഹരീഷ്
സ്വാഗതവും
ചെയർമാൻ സുബ്രഹ്മണ്യൻ നന്ദിയും
പറഞ്ഞു.
