കുന്ദമംഗലം : ഓവുങ്ങരയിൽ 38.6 ഗ്രാം ഗ്രാം MDMA പിടിച്ച കേസ്സിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.കുന്ദമംഗലം ഓവുങ്ങരയിൽ വെച്ച് 38.6 ഗ്രാം MDMA പിടിച്ച കേസ്സിലെ പ്രതികളായ പത്തനംതിട്ട കുലശ്ശേകരപതി സ്വദേശി ചുട്ടിപ്പാറ വീട്ടിൽ ആദിൽ മുഹമ്മദ് (23 വയസ്സ്), മാനന്തവാടി വാലാട്ട് സ്വദേശി കുന്നോത്ത് വീട്ടിൽ മുഹമ്മദ് റിയാസ് (23 വയസ്സ്)എന്നിവരെയാണ് കുന്ദമംഗലം പോലീസ് ബാംഗ്ലൂരിൽ നിന്ന് പിടികൂടുയത്.
ബംഗളൂരുവിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 38.6 ഗ്രാം എം ഡി. എം യുമായിട്ടാണ് ഫെബ്രുവരി 20 തിയ്യതി കുന്ദമംഗലം ഓവുങ്ങരയിൽ വച്ച് ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടിൽ ഹൗസിൽ ഷഫ്‌വാൻ (31 വയസ്സ്), ഞാവേലി പറമ്പിൽ ഹൗസിൽ ഷഹദ് (27 വയസ്സ്) എന്നിവരെ സിറിറി ഡാൻസാഫ് ടീമും കുന്ദമംഗലം എസ്.ഐ നിതിൻ എ യുടെ നേത്യത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. കുന്ദമംഗലം പോലീസ് ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പ്രതികൾ MDMA മൊത്തമായി വാങ്ങിക്കുന്നത് ബാംഗ്ലൂരിൽ നിന്നാണെന്ന് മനസ്സിലാക്കിയിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ കൂട്ടുപ്രതികളെ കുറിച്ച് മനസ്സിലാക്കുകയും, അവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു. കൂട്ടുപ്രതികളെ ബാംഗ്ലൂരിൽ നിന്ന് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ കിരണിന്റെ നിർദേശപ്രകാരം SI നിതിൻ, SCPO മാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പ്രതികൾ ബാംഗ്ലൂരിൽ ഊബർ ടാക്സി ഓടിക്കുന്നവരാണെന്നും, ഈ ജോലിയുടെ മറവിൽ ആണ് ഇവർ MDMA കൈമാറ്റം ചെയ്തിരുന്നത് എന്നും, കേരളത്തിലേക്ക് MDMA കടത്തുന്നവരുമായി ബന്ധപ്പെട്ട് അവർക്ക് വേണ്ട മയക്കുമരുന്ന് ബാംഗ്ലൂരിലെ മൊത്തവിതരണക്കാരിൽ നിന്ന് വാങ്ങിച്ച് നൽകുകയാണ് ഇവർ ചെയ്തുവരുന്നത് എന്നും കുന്ദമംഗലം പോലീസ് പറഞ്ഞു. ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണികളിൽപ്പെട്ടവരാണ് പിടിയിലായവരെന്നും , പ്രതികൾ ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ച് വരവെയാണ് അറസ്റ്റിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
