ഹബീബ് കാരന്തൂർ
കുന്ദമംഗലം : മെക്സെവൻ ഹെൽത്ത് ക്ലബിൻ്റെ ഫൗണ്ടറും ക്യാപ്ടനുമായ ഡോ: സലാഹുദ്ധീനും ബ്രാൻഡ് അംബാസഡർഡോ: അറയ്ക്കൽ ബാവയും ഏപ്രിൽ 27 ഞാറാഴ്ച രാവിലെ 6 ന് ചെലവൂർ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന കോഴിക്കോട് ജില്ലയിലെ Mec7 സോൺ 5 ൻറെ മെഗാ സംഗമത്തിൽ പങ്കെടുക്കും . ജില്ലയിലെ ജനപ്രതിനിധികൾ, സോൺ 5 ൻറെ കീഴിലുള്ള 70 ഓളം വരുന്ന മെക്‌സവൻ ഹെൽത്ത് സെൻറ റുകളിൽ നിന്നുള്ള 1500 ൽ പരം ആളുകൾ ചടങ്ങിൽ സംബന്ധിക്കും . ചെലവൂർ സ്‌റ്റേഡി യത്തിൽ നടക്കുന്ന അന്നത്തേ Mec7 പരിശീലനത്തിന് ഡോ: സലാഹുദ്ധീൻ നേതൃത്വം നൽകും . ശേഷം നടക്കുന്ന ഉദ്ഘാടന സംഗമം , പ്രതിനിധി സംഗമം , ബഹുജന പ്രതിഭകൾക്ക് ആദരം എന്നിവയും നടക്കും. വിവിധ ജില്ലകളിലെ Mec 7 ലീഡേഴ്സും സംഗമത്തിന് എത്തി ചേരും . പരിപാടി വമ്പിച്ച വിജയ മാക്കുന്നതിന് അക്ബർഷാ കുന്ദമംഗലം ചെയർമാനും അബ്ദുൽ റസാഖ് ചെറുവറ്റ കൺവീനറുമായി 151 അംഗ സ്വാഗത സംഘം രൂപീകരി ച്ചിട്ടുണ്ട്.