കുന്ദമംഗലം : കുന്ദമംഗലം എക്സൈസ് റൈഞ്ചിൻ്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് സഹിതം കാരന്തൂർ സ്വദേശി യടക്കം 3 പേരേ എക്സൈസ് ഇൻസ്പെകടർ ടി.കെ. നിഷിൽ കുമാറും പാർട്ടിയും ചേർന്ന് പിടികൂടി . കാരന്തൂർ സ്വദേശി ചേറ്റുകുഴിയിൽ കോയ മകൻ ഹിഷാം ( 18 ) 200 ഗ്രാം , ചെലവൂർ പൊറ്റമ്മൽ അബ്ബാസ് മകൻ ആഷിജ് ( 34 ) , വയനാട് വൈത്തിരി , ചന്നിയൻ വീട്ടിൽ മുഹമ്മദിൻ്റെ മകൻ ഷഫീഖ് (35 ) എന്നിവരാണ് പിടിയിലായത് . കാരന്തൂർ സ്വദേശി പഠനം നിർത്തി കാരന്തൂരിലെ കോഴിക്കടയിലും കോഴിവണ്ടി യിലും ജോലി നോക്കി വരികയാണ്.
